പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് വെള്ളകെട്ടിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബസ് സ്റ്റാന്റിലെ യാർഡുകൾക്ക് സമീപം ചെളിവെള്ളം കെട്ടി കിടന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ അപകടവും പതിവാണ്. പത്തനംതിട്ട കെ.എസ്.ആർ.ടി ബസ് സ്റ്റാന്റിലെ അവസ്ഥയാണിത്. ചെളിവെള്ളം കെട്ടി കിടക്കുന്ന കുഴികൾ ചാടി കടന്നു വേണം യാത്രക്കാർ ബസുകളിൽ പ്രവേശിക്കാൻ.
ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ വെള്ളത്തിന്റെ ദുർഗന്ധവും യാത്രക്കാർ സഹിക്കണം. ബസ് സ്റ്റാന്റ് ഈ അവസ്ഥയിലായിട്ട് മാസങ്ങളായി. പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന്റെ പണിയും ഇഴഞ്ഞുനീങ്ങുകയാണ്. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന ബസ് സ്റ്റാന്റില്‍ അപകടം പതിവ് കാഴ്ച്ചയാണ്.