രാവിലെ 8.30ന് ആര്യനാട് ഡിപ്പോയില്‍ നിന്നാണ് ആദ്യ സര്‍വീസ്\
സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. രാവിലെ 8.30ന് ആര്യനാട് ഡിപ്പോയില്‍ നിന്നാണ് ആദ്യ സര്‍വീസ് . ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 9 ഡിപ്പോകളില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ബസുണ്ടാകും. സെക്രട്ടേറിയറ്റിലെ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാനാകുക. നിലവിലുള്ളതിന്റെ ഇരട്ടി ചാര്‍ജ് ഈടാക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനം .കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണം പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.