വിജിലൻസ് പരിശോധന നടന്ന 36 ശാഖകളിലും തിങ്കളാഴ്ച അടിയന്തര ആഭ്യന്തര ഓഡിറ്റ് നടത്താൻ കെ.എസ്.എഫ്.ഇയിൽ തീരുമാനിച്ചു. അടിയന്തര സാഹചര്യമുള്ളതിലാണ് ഓഡിറ്റെന്നാണ് വിശദീകരണം. വിജിലൻസ് സംഘം കെ.എസ്.എഫ്.ഇയുടെ 36 ശാഖകളിലും എന്താണ് പരിശോധിച്ചത് എന്ന് വ്യക്തമാക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം നല്‍കിയിരുന്നു.
കെ.എസ്.എഫ്.ഇയിലെ പരിശോധനയിൽ വിജിലൻസ് തിങ്കളാഴ്ച ഓദ്യോഗികമായി വാർത്താക്കുറിപ്പ് ഇറക്കുമെന്നാണ് വിവരം. പരിശോധനയുടെ വിവരങ്ങൾ എസ്.പിമാർ ഉടൻ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ടായി നൽകും. ധനമന്ത്രി തന്നെ വിജിലൻസ് കണ്ടെത്തലിനെ തള്ളിപ്പറഞ്ഞ സാഹചര്യത്തൽ വിജിലൻസിന്റെ അടുത്ത നീക്കം പ്രധാനമാണ്. കെ.എസ്.എഫ്.ഇയില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ സിപിഎമ്മില്‍ അതൃപ്തിയുണ്ടാകുന്നുണ്ട്.