നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഒ.എം.എ സലാമിനെ കെ.എസ്.ഇ.ബി പിരിച്ചുവിട്ടു. ബോർഡിലെ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്ന സലാം 2020 ഡിസംബർ 14 മുതൽ സസ്‌പെൻഷനിലായിരുന്നു.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടു അനധികൃത വിദേശ യാത്ര നടത്തിയതിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ. തുടർന്ന് അന്വേഷണം നടത്തി പിരിച്ചുവിടാനായി ഓഗസ്റ്റിൽ നോട്ടീസ് നൽകി.
ഇതിനെതിരെ സലാം കോടതിയെ സമീപിച്ചെങ്കിലും ഹർജി ഹൈക്കോടതി തള്ളി. തുടർന്നാണ് സെപ്റ്റംബർ 30നു സലാംമിനെ പിരിച്ചുവിട്ടു കെ എസ് ഇ ബി ഉത്തരവിറക്കിയത്. സലാം ഇപ്പോൾ എൻ ഐ എ കസ്റ്റഡിയിലാണ്.