വൈദ്യുതി നിരക്കില്‍ ഒരു രൂപ മുതല്‍- ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനായി താരിഫ് പെറ്റിഷന്‍ ഇന്ന് റഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കും. അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി,കുറഞ്ഞ നിരക്കില്‍ നല്കി വ്യവസായ സൗഹൃദ പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്. യൂണിറ്റിന് 2.33 രൂപയുടെ വര്‍ധനയാണ് ഉദ്ദേശിക്കുന്നതെങ്കിലും വൈദ്യുതി വാങ്ങല്‍ ചെലവിലെ കുറവ്, വില്പന തുടങ്ങിയവ കാരണം നിരക്ക് കുറയും. ഈ വര്‍ഷം ഒരു രൂപയും പിന്നീട് ഒന്നര രൂപ വരെയും വര്‍ധനവുണ്ടാകും. കഴിഞ്ഞ തവണ യൂണിറ്റിന് 30 പൈസയുടെ നിരക്കു വര്‍ധന മാത്രമാണ് നടപ്പാക്കിയത്. അടുത്ത 5 വര്‍ഷത്തേക്ക് കെ.എസ്.ഇ.ബിയുടെ മൂലധന നിക്ഷേപം 28,000 കോടി രൂപയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ 13,000 കോടി പ്രസരണ, വിതരണ ശൃംഖല ശക്തിപ്പെടുത്താനാണ്. 60 ശതമാനം കേന്ദ്ര ഗ്രാന്‍ഡുള്ളതിനാല്‍ നിരക്ക് വര്‍ധനയിലേക്ക് മാറ്റേണ്ടതില്ല. 8000 കോടി രൂപ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനാണ് വകയിരുത്തിയിട്ടുള്ളത്. ഇതിനും കേന്ദ്രവിഹിതം ലഭിക്കും. 6000 കോടിയാണ് ബോര്‍ഡിന്റെ സഞ്ചിത നഷ്ടം. പത്തു ശതമാനത്തോളം ചെലവു കുറക്കുന്നതും നിര്‍ദേശത്തിലുണ്ട്. സംസ്ഥാനത്ത് അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുറത്തു വില്‍ക്കുകയാണ്. ഇത് കുറഞ്ഞ നിരക്കില്‍ വ്യവസായങ്ങള്‍ക്ക് നല്കി വ്യവസായ സൌഹൃദ പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം വ്യവസായികളുമായി കെ.എസ്.ഇ.ബി. ചര്‍ച്ച നടത്തിയിരുന്നു.
Related News
കെ.എം. ബഷീറിന്റെ മരണം; അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ശ്രീറാം വെങ്കിട്ടരാമന് നല്‍കാമെന്ന് കോടതി
2019 ഓഗസ്റ്റ് 3ന് പുലർച്ചെയാണു ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ മ്യൂസിയത്തിനു മുന്നിലെ റോഡിൽ ബഷീറിനെ ഇടിച്ചു വീഴ്ത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, മോട്ടർ വാഹന നിയമ ലംഘനം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ബന്ധുവിനായി യോഗ്യത മാനദണ്ഡം മാറ്റാനാവശ്യപ്പെട്ടുള്ള മന്ത്രി ജലീലിന്റെ കത്ത് പുറത്ത്
ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജനറൽ മാനേജറുടെ യോഗ്യത മാനദണ്ഡം മാറ്റാനാവശ്യപ്പെട്ടുള്ള മന്ത്രി കെ. ടി ജലീലിന്റെ കത്ത് പുറത്ത്. ബന്ധു അദീബിനായാണ് നിയമന മാനദണ്ഡം മാറ്റിയത്. ബന്ധുവിനായി യോഗ്യതാ മാനദണ്ഡം മാറ്റണമെന്ന് ജലീലിന്റെ നിര്‍ദേശത്തിനുള്ള തെളിവായിരിക്കുകയാണ് ഇപ്പോള്‍ പുറത്തുവന്ന കത്ത്. അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാൻ നിര്‍ദ്ദേശിക്കുന്ന ജലീലിന്റെ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പഴയ ഉത്തരവിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. 2016 ജൂലൈ 26ൽ ജിഐഡി സെക്രട്ടറിക്കാണ് മന്ത്രി കത്ത് നൽകിയത്. […]
ശ്രീലങ്കന്‍ ലഹരിക്കടത്തിന്റെ ആസൂത്രണം എറണാകുളത്തും നടന്നു : എൻഐഎ
ശ്രീലങ്കന്‍ ലഹരിക്കടത്തിന്റെ ആസൂത്രണം എറണാകുളത്തും നടന്നുവെന്ന് എൻഐഎ. മറൈന്‍ ഡ്രൈവിലെ പെന്റാ മേനകയില്‍ ഹവാലാ ഇടപാടും നടന്നെന്ന് എന്‍ഐഎ പറയുന്നു. കേസില്‍ എന്‍ഐഎ കസ്റ്റഡിയില്‍ ഉള്ള ശ്രീലങ്കന്‍ പൗരന് സുരേഷ് രാജ് ആണ് ഹവാല ഇടപാടിന് പിന്നില്‍. സുരേഷ്പെ രാജിനെ പെന്റാ മേനകയില്‍ തെളിവെടുപ്പ് നടത്തും. അതേസമയം, തമിഴ്നാട്ടില്‍ പഴയ എൽടിടിഇ സംഘങ്ങള്‍ സജീവമാണെന്നും എൻഐഎ കണ്ടെത്തി. പാക് – ശ്രീലങ്ക ലഹരി കോറിഡോര്‍ നിയന്ത്രിക്കുന്നത് ഇവരാണ്. ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖം, തമിഴ്നാട് തീരങ്ങള്‍, ലക്ഷദ്വീപിലെ ആളൊഴിഞ്ഞ […]