India Kerala

വൈദ്യുതി നിയന്ത്രണം; കെ.എസ്.ഇ.ബി ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൊണ്ടു വരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കെ.എസ്.ഇ.ബി ഉന്നതതല യോഗം ഇന്ന് ചേരും. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് കുറയുകയും മഴ ലഭ്യമല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി അടിയന്തര വിലയിരുത്തലിലേക്ക് പോകുന്നത്. ജലനിരപ്പ് 390 ദശലക്ഷം യൂണിറ്റിലേക്ക് കുറഞ്ഞാൽ ആഭ്യന്തര ഉത്പാദനം കുറക്കേണ്ടി വരും. പകരം വൈദ്യുതി പുറത്തു നിന്ന് കൊണ്ടുവരുന്നതിനുള്ള ലൈൻ ശേഷിയും കുറവാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകാൻ സംസ്ഥാനം നിർബന്ധിക്കപ്പെടുന്നത്. ഇന്ന് വൈകിട്ട് 3ന് ശേഷം വൈദ്യുതി ഭവനിലാണ് ഉന്നതതല യോഗം.