പാര്‍ട്ടി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. പട്ടികയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിലെല്ലാം പരിഹാരം കണ്ടെന്നും സുധാകരന് വ്യക്തമാക്കി. അന്തിമ പട്ടികക്ക് രൂപം നല്കാന് കെ സുധാകരനും വി ഡി സതീശനും തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും.
ഹൈക്കമാന്റ് ഇടപെടലോടെ അനിശ്ചിതത്വത്തിലായ കെപിസിസി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കും. ഇതിനായി നേതൃതലത്തില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പരാതി ഉന്നയിച്ചവരെയെല്ലാം പരിഗണിച്ചും അതൃപ്തികള്‍ പരിഹരിച്ചുമാണ് നേതൃത്വം അന്തിമപട്ടികക്കായി ചര്‍ച്ചകള്‍ തുടരുന്നത്. അതേസമയം, അതൃപ്തരെ ഉള്‍ക്കൊളളിക്കുന്നതിനായി ജംബോ പട്ടികയുണ്ടാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് വ്യക്തമാക്കി.






