കെപിസിസി ഭാരവാഹികളുടെ എണ്ണം പരമാവധി കുറക്കാൻ ശ്രമം. 50 ആയി ചുരുക്കാനാണ് നീക്കം. എ, ഐ ഗ്രൂപ്പുകളിൽ നിന്ന് 10 വീതം ജനറൽ സെക്രട്ടറിമാരുണ്ടാകും. ഗ്രൂപ്പില്ലാത്തവരുടെ പ്രാതിനിധ്യം അഞ്ചാക്കും. ബാക്കി വിഷയങ്ങളിൽ ഹൈക്കമാന്റ് തീരുമാനം അനുസരിച്ചാകും പട്ടിക. കോണ്‍ഗ്രസ് നേതാക്കളും അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ച അവസാനിച്ചു.
Related News
എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ക്ലാസ് സൌകര്യം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍
നിരവധി പേർ കുട്ടികൾക്ക് സംവിധാനമൊരുക്കാൻ രംഗത്ത് വരുന്നുണ്ടെന്നും ഈ മാസം തന്നെ എല്ലാ കുട്ടികള്‍ക്കും ഓൺലൈൻ സൌകര്യം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണമെന്നുമാവശ്യപ്പെട്ട് സമർപിച്ച ഹരജി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന് ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളുടെ മാതാവായ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനി സി. സി ഗിരിജ നല്കിയ ഹരജിയാണ് സമാനമായ ഹരജിക്കൊപ്പം പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് വിട്ടത്. പ്രത്യേക ക്ലാസുകൾ നടത്താൻ ഓൺ ലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത് […]
പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; 2360 പേരെ മാറ്റിപ്പാർപ്പിച്ചു
എറണാകുളം ജില്ലയിലും മഴ ശക്തമായി തുടരുന്നു. നിലവിൽ ജില്ലയിൽ 72 ദുരിതാശ്വാസ ക്യാംപുകളിലായി 2360 പേരെ മാറ്റിപ്പാർപ്പിച്ചു. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ആലുവ, നെടുമ്പാശേരി, പറവൂർ, കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ, ഏലൂർ, കാലടി തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. നെടുമ്പാശേരി വിമാനത്താവളം ഞായർ 3 മണി വരെ അടച്ചിട്ടു. കോതമംഗലത്ത് ഉരുൾപൊട്ടലുണ്ടായി. കുട്ടമ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ രണ്ട് ആനകൾ ഒലിച്ചുപോയി. ജില്ലയിലെ ഡാമുകമുടെ ജലനിരപ്പ് കഴിഞ്ഞ മൂന്ന് മണിക്കൂറായി മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചി നഗരത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. […]
തിരുവല്ലയില്‍ നെല്ലിന് കീടനാശിനി തളിച്ച രണ്ട് പേര് മരിച്ചു
തിരുവല്ല വേങ്ങല്‍ പാടശേഖരത്ത് നെല്ലിന് മരുന്ന് തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേര് മരിച്ചു. വേങ്ങല്‍ കഴുപ്പില്‍ കോളനിയില്‍ സനല്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. മൂന്നു പേര് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. വ്യാഴാഴ്ചയാണ് ഇവര്‍ പാടശേഖരത്ത് മരുന്ന് തളിച്ചത്. വിളവെടുപ്പിന് പാകമായ നെല്ലിനാണ് മരുന്ന് തളിച്ചത്. ഇന്നലെ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ആശുപത്രിയില്‍ ആക്കുകയും ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. മരിച്ച രണ്ടു പേരും കര്‍ഷക തൊഴിലാളികള്‍ ആണ്. കൃഷി വകുപ്പ് അംഗീകരിച്ചു നല്കിയ […]