ഭരണഘടനയെ പിന്‍വാതിലിലൂടെ തിരുത്താനാണ് ബി.ജെ.പി സര്ക്കാര് ശ്രമിക്കുന്നതെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം. കോണ്‍ഗ്രസിന്‍റെ ദേശവ്യാപക പ്രക്ഷോഭത്തിന്‍റെ ഭാഗമായ കെ.പി.സി.സി യുടെ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിദംബംരം, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവര്‍ രക്തസാക്ഷി മണ്ഡപം മുതല്‍ രാജ്ഭവന്‍ വരെന്ന പ്രതിഷേധ മഹാറാലിക്ക് നേതൃത്വം നല്‍കി.
ഇന്ത്യയെ സംരക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധാ റാലി നടത്തിയത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലിയിലുടെ നിരയില്‍ മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര‍് അണി നിരന്നതോടെ പ്രവര്‍ത്തകര്‍ ആവേശഭരിതരായി. രാജ്ഭവന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത പി.ചിദംബരം കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിക്കുകയായിരുന്നു.
സംയുക്ത പ്രക്ഷോഭം സംബന്ധിച്ച വിവാദം കത്തിനില്‍ക്കെ സി.പി.എമ്മിനെക്കൂടി ആക്രമിക്കുകയാണ് പരിപാടിയ്ല അധ്യക്ഷത വഹിച്ച മുല്ലപ്പള്ളി ചെയ്തത്. പാര്‍ട്ടിയുടെ 135 ാം ജന്മദിനം പൌരത്വ ഭേദഗതി നിയമത്തിനെതിരെയ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചാണ് കോണ്‍ഗ്രസ് ആചരിച്ചത്.