സിമിയുടെ മുന് നേതാവിനെ ഇടതു മുന്നണി മന്ത്രി സ്ഥാനം നല്കി ആദരിച്ചതായി കെ.പി ശശികല. ആര്.എസ്.എസുമായി എതെങ്കിലും തരത്തില് ബന്ധമുള്ളവരുടെ കുടുംബങ്ങളെ പോലും താറടിച്ച് കാണിക്കുന്നവര് സിമിയുടെ ഉന്നത നേതാവിനെ കൂടെ പിടിച്ചിരുത്തി മന്ത്രി സ്ഥാനം വരെ കൊടുക്കുകയാണെന്നായിരുന്നു ശശികലയുടെ വിമര്ശനം. കോഴിക്കോട് നടന്ന പരിപാടിയില് സംസാരിക്കുകയായിരുന്നു ശശികല.
Related News
ഓൺലൈൻ കൺസൾട്ടേഷനിടെ നഗ്നതാ പ്രദർശനം; പ്രതി കസ്റ്റഡിയിൽ
ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. തൃശൂർ സ്വദേശി മുഹമ്മദ് സുഹൈദിനെയാണ് ആറൻമുള പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് സുഹൈബ് കൺസൾട്ടേഷനിടെ സ്വകാര്യഭാഗങ്ങൾ കാണിച്ചുവെന്നാണ് പരാതി. കോന്നി സർക്കാർ മെഡിക്കൽ കോളജിലെ മാനസികാരോഗ്യവിഭാഗത്തിലെ ഡോക്ടറാണ് പരാതിക്കാരി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഓൺലൈൻ കൺസൾട്ടേഷൻ ഡ്യൂട്ടിയായിരുന്നു ഡോക്ടർക്കുണ്ടായിരുന്നത്. വീട്ടിൽ ഇരുന്ന് ലാപ്ടോപ് ഉപയോഗിച്ച് ഇ സഞ്ജീവനി മുഖാന്തരം ഡോക്ടർ കൺസൾട്ടേഷൻ നടത്തുകയായിരുന്നു. ഇതിനിടെ മുഹമ്മദ് സുഹൈബ് […]
എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു
കനത്ത മഴയെ തുടര്ന്ന് എറണാകുളം ജില്ലയില് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു. കൊച്ചി താലൂക്കില് രണ്ടും കണയന്നൂര് താലൂക്കില് രണ്ടും ക്യാമ്പുകളാണ് തുറന്നത്. കൊച്ചി താലൂക്കില് നായരമ്പലം ദേവിവിലാസം എല്.പി സ്കൂളിലും പനയപ്പള്ളി ഗവ. ഹൈസ്കൂളിലുമാണ് ക്യാമ്പുകള് തുറന്നത്. പനമ്പിള്ളി നഗറിലെ 30 കുടുംബങ്ങളും പുന്നുരുന്നിയിലെ 10 കുടുംബങ്ങളും നായരമ്പലത്തെ 12 കുടുംബങ്ങളും പനയപ്പള്ളിയിലെ 10 കുടുംബങ്ങളും ക്യാമ്പുകളിലാണ്. കണയന്നൂര് താലൂക്കില് എളംകുളം, പൂണിത്തുറ, ഇടപ്പള്ളി നോര്ത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂര്, തൃക്കാക്കര വില്ലേജുകളെയാണ് മഴ കൂടുതല് ബാധിച്ചത്. […]
കോവിഡ് ഭീതി; അമൃതാനന്ദമയി ആശ്രമത്തില് ദര്ശനം നിര്ത്തി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില് അമൃതാനന്ദമയി ആശ്രമത്തില് ദര്ശനം നിര്ത്തിവെച്ചു. ആരോഗ്യ വകുപ്പില് നിന്നുള്ള നിര്ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദര്ശനം താല്ക്കാലികമായി അവസാനിപ്പിച്ചത്. ഇനി മുതല് സ്വദേശത്തോ വിദേശത്തോയുള്ള ഒരു ഭക്തര്ക്കും കൊല്ലത്തെ അമൃതപുരി ആശ്രമത്തില് പ്രവേശനം അനുവദിക്കില്ലെന്ന് മഠം അധികൃതര് അറിയിച്ചതായി ദി ഹിന്ദു റിപ്പോര്ട്ട് ചെയ്തു. പകല് സമയത്തുള്ള ദര്ശനത്തിന് പുറമെ രാത്രിയുള്ള താമസത്തിനും മഠത്തില് വിലക്കുണ്ട്. ഇന്നലെ വരെ ആശ്രമത്തില് കയറാന് ഒരു വിലക്കും ഇല്ലായിരുന്നെന്നും ജില്ലാ അധികാരികളുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേരിട്ടുള്ള […]