കോഴിക്കോട് ജില്ലയില് കനത്ത മഴയെ തുടര്ന്ന് കണ്ട്രോള് റൂമുകള് സജ്ജം. ഇതുവരെ മഴക്കെടുതികള് റിപ്പോര്ട്ട് ചെയ്തിട്ടില്ല. ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കായി നാല് താലൂക്കുകളിലും കണ്ട്രോള് റൂം സജ്ജമാക്കിയിട്ടുണ്ട്.
Related News
രാജ്യത്ത് പാചകവാതക വില വര്ധിപ്പിച്ചു
ഗാര്ഹികേതര സിലണ്ടറിന് 110 രൂപ വര്ധിപ്പിച്ചു. ഇതോടെ 1135 രൂപയായി. രാജ്യത്ത് പാചക വാതക വില വര്ധിച്ചു. ഗാര്ഹിക സിലണ്ടറിന് 11.50 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ സിലണ്ടറിന് 597 രൂപയായി. ഗാര്ഹികേതര സിലണ്ടറിന് 110 രൂപ വര്ധിപ്പിച്ചു. ഇതോടെ 1135 രൂപയായി. വര്ധിപ്പിച്ച വില ഇന്ന് മുതല് പ്രാബല്യത്തില് വരും. അന്താരാഷ്ട്ര വിപണിയിലെ വില വര്ധനയാണ് കാരണമായി പറയുന്നത്. തുടർച്ചയായി മൂന്ന് മാസത്തെ വിലക്കുറവിന് പിന്നാലെയാണ് പാചക വാതക നിരക്കിൽ വർധനവ് ഉണ്ടായിരിക്കുന്നത്. സബ്സിഡി സംബന്ധിച്ച വിശദാംശങ്ങൾ […]
ഇടുക്കിയില് വീണ്ടും കര്ഷ ആത്മഹത്യ
ഇടുക്കി പൂപ്പാറയില് കര്ഷകന് ആത്മഹത്യ ചെയ്തു. മുള്ളം തണ്ട് സ്വദേശി സന്തോഷാണ് സ്വയം വെടിവച്ച് മരിച്ചത്. കടബാധ്യതയാണ് സന്തോഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാട്ടുകാരും അയല്വാസികളും പറയുന്നു. സ്വന്തമായി ഉണ്ടായിരുന്ന നാടന് തോക്ക് ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് മുള്ളം തണ്ട് സ്വദേശി കാക്കുന്നേല് സന്തോഷ് ആത്മഹത്യ ചെയ്തത്. തോക്ക് നിലത്ത് കുത്തി കഴുത്തില് വച്ച് കാഞ്ചി വലിക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. വെടിയുണ്ട വലത് കണ്ണ് തുളച്ച് തലച്ചോറും തകര്ത്തു. ഭാര്യയും മകനും കൃഷിയിടത്തിലേക്ക് പോയ സമയത്താണ് സംഭവം. ഒച്ച […]
പാഠ്യപദ്ധതി പരിഷ്കരണത്തിന് പുതിയ കരിക്കുലം കമ്മിറ്റി, പൊതു അഭിപ്രായവും തേടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചതായി വിദ്യാഭ്യാസമന്ത്രി വി എസ് ശിവൻകുട്ടി. പുതിയ പാഠപുസ്തകങ്ങൾ തയ്യാറാക്കുമ്പോൾ ഇനി സമൂഹത്തിന്റെ കൂടി അഭിപ്രായം തേടും. ലിംഗനീതി, സന്നദ്ധ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ പുതിയ പാഠ്യപദ്ധതിയിൽ ചർച്ച ചെയ്യും. മലയാളം അക്ഷരമാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനമായി. ഇത്തവണ പ്ലസ് ടു പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.