വെസ്റ്റ് നൈല് പനി ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ആറ് വയസുകാരന് മരിച്ചു. മലപ്പുറം എ.ആര് നഗര് സ്വദേശി മുഹമ്മദ് ഷാനാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഷാനിനെ കോഴിക്കോട് മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചത്.
Related News
ഇന്ത്യക്ക് സ്പുട്നിക് വാക്സിന്റെ 10 കോടി ഡോസ് കൈമാറുമെന്ന് റഷ്യ
കോവിഡിനെതിരെ വികസിപ്പിച്ച വാക്സിന്റെ 10 കോടി ഡോസ് ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യ. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്മ്മാണ കമ്പനിയായ ഡോ റെഡ്ഡീസിന് സ്പുട്നിക് വാക്സിന് കൈമാറുമെന്ന് റഷ്യന് സര്ക്കാരിന് കീഴിലുളള റഷ്യന് ഡയറക്ട് ഇന്വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു. നിലവില് വാക്സിന് വിതരണത്തില് കസാഖിസ്ഥാന്, ബ്രസീല്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി റഷ്യ ധാരണയില് എത്തിയിട്ടുണ്ട്. ഇന്ത്യയുമായി 30 കോടി ഡോസ് സ്പുട്നിക് വാക്സിന് നിര്മ്മിക്കാനും ധാരണയില് എത്തിയിട്ടുണ്ട്. ലോകത്ത് ആദ്യമായി വാക്സിന് വികസിപ്പിച്ച് വിതരണം ആരംഭിച്ച രാജ്യമാണ് റഷ്യ.
പട്ടയ ഭൂമിയില് നിന്ന് മരംമുറിക്കാന് കര്ഷകര്ക്ക് അനുവാദം നല്കുന്ന പുതിയ ഉത്തരവിറക്കിയേക്കും
പട്ടയ ഭൂമിയില് നിന്ന് മരംമുറിക്കാന് കര്ഷകര്ക്ക് അനുവാദം നല്കുന്ന തരത്തില് പുതിയ ഉത്തരവിറക്കാന് സര്ക്കാര്. വനംകൊള്ള വിവാദമായ പശ്ചാത്തലത്തില് പഴയ ഉത്തരവിലെ ന്യൂനതകള് പരിഹരിച്ച് ഉത്തരവിറക്കാനാണ് ആലോചന. അതേസമയം അന്വേഷണം വേഗത്തിലാക്കി പിഴവ് സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണമെന്ന ആവശ്യം സിപിഐ സര്ക്കാരിന് മുന്നില് വെക്കും. പട്ടയ ഭൂമിയില് വച്ച് പിടിപ്പിച്ചതും സ്വമേധയാ വളര്ന്ന് വന്നതുമായി മരങ്ങള് ഉടമസ്ഥര്ക്ക് തന്നെ മുറിച്ച് മാറ്റാന് അനുമതി നല്കാനുള്ള തീരുമാനം 2017 ആഗസ്റ്റ് മാസത്തിലാണ് സര്ക്കാര് എടുത്തത്. ഇത് പിന്നീട് കോടതിയില് […]
സപ്ലൈകോ ക്രിസ്മസ് ചന്തയിൽ സാധനങ്ങളില്ല; തൃശൂരിൽ മേയറും എം.എൽ.എയും ഉദ്ഘാടനം നടത്താതെ മടങ്ങി
തൃശൂരിലെ സപ്ലൈക്കോയില് സബ്സിഡി സാധനങ്ങളില്ലാത്തതിനെ തുടര്ന്ന് ക്രിസ്മസ് – പുതുവത്സര ചന്ത ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എംഎല്എയും മടങ്ങി. ഇന്ന് രാവിലെയായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മേയര് എം.കെ വര്ഗീസും എംഎല്എ പി ബാലചന്ദ്രനുമാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്ന്ന് സ്ഥലത്ത് നിന്ന് മടങ്ങിയത്. രാവിലെ മുതല് സാധനങ്ങള് വാങ്ങാനായി നിരവധി പേര് എത്തിയിരുന്നു. എന്നാല് സബ്സിഡി സാധനങ്ങള് ഇല്ലാത്ത കാര്യം നാട്ടുകാര് ജനപ്രതിനിധികളെ അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഉദ്ഘാടനചടങ്ങ് ഒഴിവാക്കുകയാണെന്ന് മേയറും എംഎല്എയും അറിയിക്കുകയായിരുന്നു. സബ്സിഡി സാധനങ്ങളായി […]