കോഴിക്കോട് ട്രെയിൻ തട്ടി ഒരു മരണം. കോഴിക്കോട് കല്ലായിൽ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. ചെന്നൈ എഗ്മൂർ – മംഗലാപുരം എക്സ്പ്രസ് തട്ടിയാണ് മരണം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
Related News
പെരുമ്പാവൂരിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പെരുമ്പാവൂരിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ തുരുത്തി താണാട്ടുകുട്ടി അരുൺ സണ്ണിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരിപ്പേലികൂടി അഖിൽ നാരായണനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറായ നെല്ലിക്കുഴി ചിരക്കകുടി ഷാജിക്കും പരുക്കേറ്റു. ഇന്ന് വൈകിട്ട് 7 മണിയോടെ പെരുമ്പാവൂർ മരുതുക വലയിൽ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. ഓടിക്കൂടിയ ആളുകൾ ചേർന്ന് മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അരുൺ സണ്ണി മരിക്കുകയായിരുന്നു.
വയനാട്ടിലെ കോവിഡ് ഫലങ്ങള്‍ നെഗറ്റീവ്; 52 പേര് കൂടി നിരീക്ഷണത്തില്‍
വിദേശത്ത് നിന്നെത്തി വയനാട്ടില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ആള്‍ക്ക് രോഗബാധയില്ലെന്നും സ്ഥിരീകരിച്ചു. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി വയനാട്ടില്‍ 52 പേര് കൂടി നിരീക്ഷണത്തില്‍. ജില്ലയില്‍ പരിശോധനക്കയച്ച 13 സാമ്പിളുകളിലും ഫലം നെഗറ്റീവാണ്. വിദേശത്ത് നിന്നെത്തി വയനാട്ടില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ആള്‍ക്ക് രോഗബാധയില്ലെന്നും സ്ഥിരീകരിച്ചു. ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നാല് ദിവസം കൂടി അടച്ചിടും. പുതിയ 52 പേരടക്കം വയനാട് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 398 ആയി. അതേസമയം 86 പേരെ നിരീക്ഷണത്തില്‍ […]
സില്‍വര്‍ലൈന്‍ അംഗീകാരം നല്‍കിയിട്ടില്ല; നിലവിലെ ഡിപിആര്‍ അപൂര്‍ണം: റെയില്‍വേ മന്ത്രി
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. നിലവിലെ ഡിപിആര്‍ അപൂര്‍ണമെന്നും റെയില്‍വേമന്ത്രി അടൂര്‍ പ്രകാശ് എം.പിയെ അറിയിച്ചു. സാമ്പത്തിക സാങ്കേതിക വശങ്ങൾ പരിഗണിച്ചേ അംഗീകാരം നൽകു എന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി. കൂടാതെ ആര് പറഞ്ഞിട്ടാണ് അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. പരസ്പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകൾ മറുപടി നൽകുന്നതെന്ന് വി ഡി […]