കോഴിക്കോട് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥിയായ പശ്ചിമ ബംഗാൾ സ്വദേശി നിതിൻ ശർമയെ (22) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കുകയായിരുന്നു എന്ന് സഹപാഠികൾ പറയുന്നു. ജീവിക്കാൻ താത്പര്യമില്ലെന്ന് നിതിൻ ശർമ സുഹൃത്തുക്കൾക്ക് സന്ദേശമയച്ചിരുന്നു.
Related News
ലക്കി ബിൽ ആപ്; കിളിമാനൂര്‍ സ്വദേശിക്ക് തുക കൈമാറി ധനവകുപ്പ്
ലക്കി ബിൽ ആപ് നറുക്കെടുപ്പ് വിജയിക്ക് തുക കൈമാറി ധനവകുപ്പ്. നികുതി കുറച്ചുള്ള 7 ലക്ഷം രൂപ വിജയിയുടെ അക്കൗണ്ടിലെത്തി. 10 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് പ്രതിമാസ നറുക്കെടുപ്പിലൂടെ കിളിമാനൂർ സ്വദേശിക്ക് ലഭിച്ചത്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അവതരിപ്പിച്ച ‘ലക്കി ബില്‍’ ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് വിജയിക്ക് ഒന്നാം സമ്മാന തുക ധനവകുപ്പ് നല്‍കാത്തത് വലിയ വിവാദമായിരുന്നു. തുക ലഭിക്കുന്നതിനായി കിളിമാനൂര്‍ സ്വദേശി സുനില്‍ കുമാര്‍ ജി.എസ്.ടി വകുപ്പിനെ സമീപിച്ചെങ്കിലും സാമ്പത്തിക […]
ഫ്ലാറ്റ് പൊളിച്ചപ്പോള്‍ പൊടിശല്യം കൊണ്ട് പൊറുതിമുട്ടി മരട് നിവാസികള്‍
മരടിൽ ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയതിന് ശേഷമുള്ള പൊടിശല്യം രൂക്ഷം. പൊടി നിയന്ത്രിക്കാൻ ടാങ്കറുകളിൽ വെള്ളമെത്തിച്ച് താൽക്കാലിക പരിഹാരം കാണുകയാണ് നഗരസഭ. പ്രശ്നത്തിൽ ജില്ലാ ഭരണകൂടമാണ് ശാശ്വത പരിഹാരം കാണേണ്ടതെന്ന് നഗരസഭ വ്യക്തമാക്കി. നിലം പതിച്ച പടുകൂറ്റൻ കെട്ടിടാവശിഷ്ടങ്ങളിൽ നിന്നുയരുന്ന പൊടി നിയന്ത്രിക്കുക എന്നത് ശ്രമകരമാണ്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ ആരംഭിച്ചിട്ടുമില്ല. ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കപ്പെട്ടതിന് ശേഷം വീടുകളിലേക്ക് തിരികെ എത്തിയ പലർക്കും പൊടിശല്യം കാരണം വീടുകളിൽ താമസം തുടരാനായില്ല. ആൽഫ സെറീൻ നിന്നിരുന്നിക്കുള്ള മതപഠന സ്ഥാപനത്തിലെ […]
‘വോട്ടിങ് യന്ത്രം സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമിന് സുരക്ഷ പോരാ’: എം ലിജു കുത്തിയിരിപ്പ് സമരത്തില്‍
ആലപ്പുഴയില്‍ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് സുരക്ഷ പോരെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർഥി എം ലിജു കുത്തിയിരിപ്പ് സമരത്തില്‍. സെന്റ് ജോസഫ് സ്കൂളിലെ സൂക്ഷിപ്പ് കേന്ദ്രത്തിലാണ് സമരം. സ്ട്രോങ് റൂം പലക ഉപയോഗിച്ച് അടച്ചുപൂട്ടി സീല്‍ ചെയ്തിട്ടില്ല എന്നാണ് പരാതി. റിട്ടേണിങ് ഓഫീസറോട് സംസാരിച്ചിരുന്നു. അപ്പോള്‍ പറഞ്ഞത് കേന്ദ്ര ഒബ്സര്‍വറുടെ തീരുമാനമാണ് പലക കൊണ്ട് സീല്‍ ചെയ്യേണ്ട എന്ന്. കേന്ദ്ര ഒബ്സര്‍വറോട് സംസാരിച്ചപ്പോള്‍ അതാണ് നിയമമെന്നാണ് പറഞ്ഞത്. പക്ഷേ മറ്റ് മണ്ഡലങ്ങളില്‍ അങ്ങനെയല്ല. സീല്‍ ചെയ്യാനുള്ള […]