Kerala

കോഴിക്കോട് ജില്ലയിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി

കോഴിക്കോട് ജില്ലയിൽ പ്രതിദിന കണക്ക് രണ്ടായിരത്തി അഞ്ഞൂറ് കടന്നതോടെ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. ജില്ലയിൽ കൊവിഡ് ബാധിതർക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.സ്വകാര്യ ആശുപത്രികളിൽ ഐസിയു ഉൾപ്പെടെ 25 ശതമാനം കിടക്കകൾ
സജ്ജമാക്കണമെന്നും ഉത്തരവിൽ പറയുന്നു.

ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും മറ്റ് പ്രധാന ആശുപത്രികളിലും നിലവിലുള്ള ബെഡുകളുടെ 15 ശതമാനം മാറ്റിവെക്കണമെന്നും ഓക്‌സിജൻ സിലിണ്ടറുകളുടെ പ്രവർത്തന ക്ഷമത ആശുപത്രി സൂപ്രണ്ടുമാർ ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു. ജില്ലയിൽ ഇന്ന് 121 കേന്ദ്രങ്ങളിലാണ് കോവിഡ് വാക്‌സിനേഷൻ നടക്കുക.