India Kerala

തകര്‍ന്നു വീണ സൗത്ത് ബീച്ചിലെ കടല്‍പാലം പൂര്‍ണമായും പൊളിക്കാന്‍ നീക്കം

കോഴിക്കോട് സൗത്ത് ബീച്ചിലെ കടല്‍പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് 13 പേർക്ക് പരിക്കേറ്റതിനെ തുടർന്ന് കടൽ പാലം പൂർണമായും പൊളിച്ചു മാറ്റാൻ നടപടി തുടങ്ങി. തകർന്ന് വീണ സ്ലാബുകൾക്കിടയിൽ ആളുകൾ കുടുങ്ങിയതായി സംശയം ഉയർന്നതിനെ തുടർന്ന് ജെ.സി.ബി എത്തിച്ച് സ്ലാബുകൾ നീക്കി പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സൗത്ത് ബീച്ചിലെ പഴയ കടൽ പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് 13 പേർക്ക് പരിക്കേറ്റത്. അപകടം നടന്ന ഭാഗത്ത് കടലിൽ രക്തം കണ്ടുവെന്ന് ദൃക്സാക്ഷികളിൽ ചിലർ പറഞ്ഞതിനെ തുടർന്ന് ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്നറിയാനായി തകർന്ന് സ്ലാബുകൾ പൊട്ടിച്ച് നീക്കി പരിശോധിച്ചു.