പി.എൻ.ബി. തട്ടിപ്പ് കേസിൽ കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം തിരികെ നൽകാനുളള നടപടിക്രമം പുരോഗമിക്കുന്നുവെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്.
ഇരുപത്തിനാല് മണിക്കൂറിനകം പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ ഇന്നലെ കത്ത് നൽകിയിരുന്നു. ബാങ്ക് ഇടപാടുകളുടെ രേഖയും ആവശ്യപ്പെട്ടിടുണ്ട്. ഇന്നലെ എൽഡിഎഫിന്റെ നേതൃത്തിൽ മൂന്നിടങ്ങളിൽ പി.എൻ.ബിക്ക് മുൻപിൽ ധർണ്ണ നടത്തിയിരുന്നു.
അതേസമയം, പ്രതിയായ മുൻ മാനേജർ എം.പി.റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ കോടതി നാളെ വിധി പറയും. ആകെ പന്ത്രണ്ട് കോടി അറുപത്തിയെട്ട് ലക്ഷം രൂപയാണ് റിജിൽ തട്ടിയെടുത്തത്.