കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്.ടി.സി സര്‍വീസ് മുടങ്ങി. പാലക്കാട് , മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. കര്‍ണാടകയിലേക്കുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകളും പുനഃസ്ഥാപിക്കാനായില്ല. കോഴിക്കോട് നിന്ന് തൃശൂര്‍ ജില്ലയിലേക്ക് സര്‍വീസ് ഉണ്ട്. ജില്ലയ്ക്കുള്ളില്‍ പേരാമ്പ്രയിലേക്ക് മാത്രമാണ് കെ.എസ്.ആര്.ടി.സി സര്‍വീസ് ഉള്ളത്.
Related News
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ‘ഷെൻഹുവ 15’ ന് വാട്ടർ സല്യൂട്ടോടെ സ്വീകരണം
വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലെത്തി. ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. സർക്കാർ സ്വീകരണം 15 നാണ്.(zhen hua-15 arrived at vizhinjam international seaport) പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ കപ്പല്‍. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം. രാജ്യത്തെ ചരക്ക് നീക്കത്തിൽ നിർണായക സാന്നിധ്യമായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷ. […]
ഭക്ഷ്യവിഷബാധ: മംഗളൂരുവിൽ 130 വിദ്യാർത്ഥികൾ ആശുപത്രിയിൽ
മംഗളൂരുവിലെ ശക്തിനഗറിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 130 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റൽ ഭക്ഷണം കഴിച്ച നഴ്സിംഗ്, പാരാമെഡിക്കൽ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാർത്ഥികളെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ വിദ്യാർത്ഥികൾക്ക് വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. നഗരത്തിലെ അഞ്ച് ആശുപത്രികളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മംഗലാപുരം സിറ്റി പൊലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. അതേസമയം വിദ്യാർത്ഥികളുടെ കുടുംബങ്ങളുമായി കോളേജ് അധികൃതർ ഒരു വിവരവും പങ്കുവെക്കാത്തത് രക്ഷിതാക്കളിൽ പരിഭ്രാന്തി പരത്തി.
കേരളത്തിന് പ്രളയസെസ് പിരിക്കാന്‍ അനുമതി
കേരളത്തിന് ഒരു ശതമാനം പ്രളയ സെസ് പിരിക്കാന്‍ അനുമതി. രണ്ട് വര്‍ഷത്തേക്ക് പ്രളയസെസ് പിരിക്കാനാണ് ജി.എസ്.ടി കൗണ്‍സില്‍ അനുമതി നല്‍കിയത്. ഞായറാഴ്ച ചേര്‍ന്ന കൗണ്‍സിലിന്റെ ഉപസമിതിയാണ് പ്രളയസെസ് അനുവദിക്കാമെന്ന് നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശത്തിന് കൗണ്‍സില്‍ അനുമതി നല്‍കിയതോടെ കേരളത്തില്‍ പ്രളയസെസ് നിലവില്‍ വന്നു. ഇതിലൂടെ ആയിരം കോടി രൂപയെങ്കിലും പ്രളയാനനന്തര പുനര്‍നിര്‍മ്മാണത്തിനായി സമാഹരിക്കാമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.