കോഴിക്കോട് കോതിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ഇന്നും തുടരും. ഇന്നലെ പദ്ധതി പ്രദേശത്തേക്കുള്ള റോഡ് പൂർണ്ണമായും ഉപരോധിച്ചായിരുന്നു സമരം. ഫൈബർ വള്ളങ്ങളും മരത്തടികളും കോൺക്രീറ്റ് സ്ലാബുകളും ഉപയോഗിച്ചാണ് റോഡ് ഉപരോധിച്ചത്. സമാനമായ രീതിയിൽ തന്നെയാണ് ഇന്നും സമരം തുടരുക. പദ്ധതി ഉപേക്ഷിക്കില്ലെന്നാണ് കോർപറേഷൻ പറയുന്നത്. എന്നാൽ പദ്ധതി ഉപേക്ഷിക്കുന്നത് വരെ സമരം തുടരുമെന്നും പ്രദേശവാസികളും അറിയിച്ചു. ഇന്നലെ കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാർ നിൽപ് സമരം നടത്തിയിരുന്നു. കൂടാതെ കൂടുതൽ സംഘടനാ നേതാക്കളും കോതിയിലെ സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.
