India Kerala

കോഴി​ക്കോട്ട് കൊവി​ഡ് രോഗി​കളുടെ എണ്ണം കൂടുന്നു, നി​യന്ത്രങ്ങള്‍ കടുപ്പി​ച്ച്‌ അധി​കൃതര്‍

കൊവി​ഡ് രോഗി​കളുടെ എണ്ണം കൂടുന്നതി​ന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ അധി​കൃതര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. കേരള എപ്പിഡമിക് ഓര്‍ഡിനന്‍സ് ഭേദഗതി പ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവുമാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ജനങ്ങള്‍ കൂട്ടം കൂടുന്ന ഭാഗങ്ങളിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവി​ച്ചത്.

ഇവയാണ് നിയന്ത്രണങ്ങള്‍

 ഫ്ളാറ്റുകളിലും അപ്പാര്‍ട്ടുമെന്റുകളിലും പൊതുപരിപാടികള്‍ നടത്തരുത്.

 ഫ്ളാറ്റ്, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവിടങ്ങളിലെ പൊതുസ്ഥലങ്ങളും കൈവരികളും ബ്ളീച്ചിംഗ് പൗഡറും ഹൈപ്പോക്ലോറൈറ്റും ഉപയോഗിച്ച്‌ അണുവിമുക്തമാക്കണം.

 പാര്‍ക്കുകള്‍, ജിമ്മുകള്‍ നീന്തല്‍ക്കുളങ്ങള്‍, ക്ളബുകള്‍, റിക്രിയേഷണല്‍ ഏരിയ എന്നിവ അടച്ചിടണം.

കുട്ടികള്‍ പൊതു കളിസ്ഥലങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുട്ടികള്‍ക്ക് വീടിനുള്ളില്‍ കളിക്കാനുള‌ള സംവിധാനം ഉറപ്പാക്കണം.

 വ്യക്തി ശുചിത്വം, കൊവി​ഡ് വ്യാപനം എന്നിവയെക്കുറിച്ച്‌ കുട്ടികളെ ബോധവത്കരിക്കണം.

 അവശ്യവസ്തുക്കള്‍ എത്തിക്കാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ ഫ്‌ളാറ്റുകളി​ലെ അസോസിയേഷനുകള്‍ നടപടികള്‍ സ്വീകരിക്കണം

 ലിഫ്റ്റുകളുടെ ഉള്‍വശം കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം.
ബട്ടണുകള്‍, കൈവരികള്‍ എന്നിവയും വൃത്തിയാക്കണം. ഇതിനൊപ്പം ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ഉടന്‍ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുകയും വേണം.

 ശുചീകരണം നടത്തുന്ന ജീവനക്കാര്‍ക്ക് മാസ്‌ക്, ഗ്ലൗസ്, സോപ്പ്, സാനിറ്റെസര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമനുസരിച്ച്‌ നല്‍കണം.

 കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയവരും ക്വാറന്റൈനില്‍ കഴിയുന്നവരും വീടിന് പുറത്തിറങ്ങുന്നില്ല എന്ന് സെക്യൂരിജീവനക്കാര്‍ ഉറപ്പുവരുത്തണം. ക്വാറന്റൈന്‍ ലംഘനം കണ്ടാല്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വേണം.

 60 വയസിനുമുകളില്‍ പ്രായമുള്ളവരെ സെക്യൂരിറ്റി ജോലിക്ക് നിയോഗിക്കരുത്.

 മുതി​ര്‍ന്ന പൗരന്മാര്‍, കാന്‍സര്‍, പ്രമേഹ രോഗി​കള്‍, പ്രതി​രോധ ശേഷി​ കുറഞ്ഞവര്‍ എന്നി​വര്‍ക്ക് അപകട സാദ്ധ്യത കൂടുതലാണ്. അതി​ല്‍ ഇവരുടെ കാര്യത്തി​ല്‍ കൂടുതല്‍ ശ്രദ്ധവേണം.