India Kerala

കോവിഡ് മൂന്നു പുതിയ ലക്ഷണങ്ങള്‍ കൂടി ശ്രദ്ധിക്കാന്‍ മുന്നറിയിപ്പ്

2019 ഡിസംബര്‍ അവസാനം ചൈനയില്‍ പ്രത്യക്ഷപ്പെട്ട കോവിഡ് 19 എന്ന മഹാമാരി ഇപ്പോള്‍ പൊട്ടിപൊറപ്പെട്ടിട്ട് ഇപ്പോള്‍ ഏകദേശം ആറ് മാസം പിന്നിടാറാകുന്നു. ദിനം പ്രതി ലോകമൊട്ടാകെ ദുരിതം വിതയ്ക്കുന്ന ഈ മഹാമാരിയ്ക്ക് പുതിയ മൂന്ന് ലക്ഷണങ്ങള്‍ കൂടി ഔദ്യോഗിക പട്ടികയില്‍ ചേര്‍ത്തതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു . ഇതോടെ മഹാമാരിയുടെ ലക്ഷണങ്ങള്‍ 12 ആയി ഉയര്‍ന്നു. മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്, ഛര്‍ദി, വയറിളക്കം എന്നിവയാണു പുതുതായി ചേര്‍ത്ത രോഗ ലക്ഷണങ്ങള്‍.

നേരത്തെ പനി അല്ലെങ്കില്‍ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കില്‍ശരീരവേദന, തലവേദന, മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടല്‍, തൊണ്ടവേദന തുടങ്ങിയവയാണു സിഡിസിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. രോഗബാധിതര്‍ വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണിച്ചേക്കാമെന്ന് സി ഡി സി വ്യക്തമാക്കി. ഇതിനുപുറമേ, സാര്‍സ് കോവ്-2 വൈറസ് ബാധിച്ച്‌ 2 മുതല്‍ 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, സാധ്യമായ എല്ലാ ലക്ഷണങ്ങളും ഇതിലുള്‍പ്പെടുന്നില്ലെന്നും, മഹാമാരിയെ ക്കുറിച്ച്‌ കൂടുതലറിയുമ്ബോള്‍ പട്ടിക പുതുക്കുന്നതു തുടരുമെന്നും സി ഡി സി കൂട്ടിച്ചേര്‍ത്തു.