India Kerala

കോവിഡ് 19 ; സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍

സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍. ഹോട്ടലുകള്‍ അടച്ചിട്ടാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി . എന്നാല്‍ ഹോട്ടലുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നത് ആലോചിക്കുമെന്നും അസോസിയേഷന്‍ പറഞ്ഞു.

അതേസമയം, കുടിവെള്ളത്തിന് അമിത വില ഈടാക്കിയാല്‍ ടാങ്കര്‍ ഉടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. കൊറോണ വൈറസ് മുന്‍കരുതലിന്‍റെ ഭാഗമായി ഫ്ളാറ്റുകളിലും റെസിഡന്‍സ് അസോസിയേഷനുകളിലും നിരവധി പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട് . ഈ സാഹചര്യം മുതലെടുത്ത് കുടിവെള്ളത്തിന് വില വര്‍ധിപ്പിക്കുന്നു എന്നാണ് ഉയര്‍ന്നുവരുന്ന ആക്ഷേപം.