കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്
കൊച്ചിയിലും കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നുമെത്തിയ മൂന്ന് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇറ്റലിയില്‍ നിന്ന് എത്തിയത്.
അതേസമയം ഇറ്റലിയില്‍ നിന്നാണ് എത്തിയതെന്ന് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്ന് കൊവിഡ് 19 ബാധിതനായ പത്തനംതിട്ട സ്വദേശി പറഞ്ഞു. വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ല.പുനലൂരുള്ള ബന്ധുവീട്ടില്‍ മാത്രമാണ് പോയതെന്നും രോഗം ബാധിച്ച യുവാവ് മീഡിയവണിനോട് പറഞ്ഞു.