കോവളത്ത് വിദേശ പൗരന്‍റെ മദ്യം പൊലീസ് ഒഴിപ്പിച്ചുകളഞ്ഞ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിയെ സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും മറ്റു പൊലീസുകാരും അന്വേഷണ പരിധിയില്‍ വരുമെന്നാണ് ലഭിക്കുന്ന വിവരം.
അതിനിടെ പൊലീസില്‍ നിന്നും മോശം അനുഭവം നേരിട്ട സ്വീഡിഷ് പൗരൻ സ്റ്റീഫന്‍റെ വീട് ടൂറിസം മന്ത്രി സന്ദർശിക്കും. ടൂറിസം മന്ത്രി നേരിൽ കാണാൻ താത്പര്യം പ്രകടിപ്പിച്ചതായി സ്വീഡിഷ് പൗരൻ സ്റ്റീവൻ ഓക്സർബർഗ് പ്രതികരിച്ചു. മദ്യം ഒഴുക്കിക്കളഞ്ഞ പൊലീസ് നടപടി നിരാശാജനകമെന്ന് സ്റ്റീവൻ ഓക്സർബർഗ്. നേരത്തെയും മോശപ്പെട്ട അനുഭവങ്ങൾ പൊലീസിൽ നിന്നും ഉണ്ടായിട്ടുണ്ട്. അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ നടപടി സ്വാഗതാർഹമെന്ന് സ്വീഡിഷ് വിനോദസഞ്ചാരി വ്യകത്മാക്കി.