കോട്ടയം നീണ്ടൂരിൽ കത്തിക്കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. നീണ്ടൂർ സ്വദേശി അശ്വിൻ (23) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനന്തു എന്ന യുവാവിന് പരുക്കേറ്റു. ഇന്നലെ രാത്രി ഒമ്പതരയോടെ ഓണം തുരുത്ത് കവലയിലായിരുന്നു സംഘർഷം. ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് എന്നാണ് വിവരം.
Related News
കൊല്ലത്ത് റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ
കൊല്ലം അഞ്ചലിൽ റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം. അഞ്ചൽ അലയമൺ കണ്ണങ്കോട് സ്വദേശി വിനോദാണ് റോഡ് റോളർ തലയിലൂടെ കയറി മരിച്ചത്. ഇന്നലെ രാത്രി 11 :30 ഓടെയാണ് അപകടം ഉണ്ടായത്. രാത്രിയിൽ റോഡ് പണിക്ക് വേണ്ടി കൊണ്ടുപോകുന്നതിനിടെ വാഹനത്തിനോട് ചേർന്ന് കിടക്കുകയായിരുന്ന വിനോദിന്റെ തലയിലൂടെ റോഡ് റോളർ കയറിയാണ് മരണം സംഭവിച്ചത്.വിനോദ് മദ്യപിച്ചിട്ട് റോഡ് റോളറിന് സമീപത്ത് കിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. റോഡ് റോളർ ഓടിച്ചിരുന്ന ഡ്രൈവറേ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു.എന്നാൽ വിനോദ് വാഹനത്തിൻ്റെ […]
ഫോർട്ട് കൊച്ചി-വൈപ്പിൻ ‘റോ റോ സർവീസ്’ പുനരാരംഭിച്ചു
അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും വിരാമം. ഫോർട്ട് കൊച്ചി വൈപ്പിൻ ഭാഗത്തേക്ക് റോ-റോ സർവീസ് പുനരാരംഭിച്ചു. 138 ദിവസങ്ങൾക്ക് ശേഷമാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് വീണ്ടും ആരംഭിച്ചത്. അതേസമയം യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഒരു റോ-റോ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വൈപ്പിൻ ഫോർട്ട് കൊച്ചി റൂട്ടിൽ രണ്ട് റോ-റോകളും സർവീസ് ആരംഭിച്ചതോടെ യാത്ര ദുരിതത്തിന് പരിഹാരമായി. റോഡുകളിലെ ഗതാഗത കുരുക്ക് ഇല്ലാതെ 10 മിനിറ്റുകൊണ്ട് അക്കരെ എത്താം. ആലപ്പുഴ ചേർത്തല ഭാഗത്തേക്ക് പോകുന്നവർക്കും പറവൂർ കൊടുങ്ങല്ലൂർ പ്രദേശത്ത് പോകുന്നവർക്കും […]
ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കുന്നത് സിപിഎം എന്ന് യുഡിഎഫ്
ഖുര്‍ആന്‍ കടത്ത് പോലുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കി സ്വര്‍ണക്കടത്ത് കേസ് എന്ന നിലയിലായിരിക്കും ജലീലിന് എതിരായ സമരങ്ങളെ യുഡിഎഫ് കൈകാര്യം ചെയ്യുക. കെ ടി ജലീലിനെതിരായ സമരത്തെ ഖുര്‍ആന്‍ വിരുദ്ധ സമരമായി വ്യാഖ്യാനിക്കാനുള്ള സിപിഎം നീക്കത്തെ പ്രതിരോധിക്കാന്‍ യുഡിഎഫ് തീരുമാനം. ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കി സിപിഎമ്മാണ് മാറ്റുന്നതെന്ന് യുഡിഎഫ് ഉയര്‍ത്തി കാട്ടും. ഖുര്‍ആന്‍ കടത്ത് പോലുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കി സ്വര്‍ണക്കടത്ത് കേസ് എന്ന നിലയിലായിരിക്കും ജലീലിന് എതിരായ സമരങ്ങളെ യുഡിഎഫ് കൈകാര്യം ചെയ്യുക. ആര്‍എസ്എസിന്റെ ഖുര്‍ആന്‍ വിരുദ്ധ പ്രക്ഷോഭത്തിന് […]