കോട്ടയം മുണ്ടക്കയം ചോറ്റിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ലോറി കാറിലിടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്നും വന്ന ലോറി ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മരിച്ച ഒരാൾ മുണ്ടക്കയം പെരുവന്താനം സ്വദേശി ശ്രീധരൻ പിള്ളയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related News
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച രോഗി മദ്യലഹരിയിൽ അക്രമാസക്തനായി
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച രോഗി അക്രമാസക്തനായി. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അടിപിടിയിൽ പരിക്കേറ്റയാളെ ചികിത്സക്ക് എത്തിച്ചപ്പോഴാണ് പ്രകോപനം ഉണ്ടായത്.ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. രോഗി വളരെ അക്രമാസക്തനായിരുന്നുവെന്നും അവിടെയുണ്ടായിരുന്നവർ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പറയുന്നു. കൈ കാലുകൾ ബന്ധിച്ച ശേഷമാണ് രോഗിക്ക് ചികിത്സ നൽകിയത്. ഇവിടെയും മതിയായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം, ആശുപത്രി ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കഴിഞ്ഞു. പൊതുദർശന […]
ഇന്ധനവില വർദ്ധനവിനെതിരെ 251 കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് പ്രതിഷേധം
കേന്ദ്ര സർക്കാർ അവഗണനയിലും ഇന്ധനവില വർദ്ധനവിലും പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടക്കും. കേരളത്തിലെ 251 കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ ഏരിയാ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുന്നിലാണ് സമരം സംഘടിപ്പിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അറിയിച്ചു. വിലക്കയറ്റത്തിന്റെ പ്രയാസമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പരിപാടിയുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്ത്ഥിച്ചു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ വില വൻതോതിൽ വർദ്ധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. […]
ബംഗാളില് ബി.ജെ.പി സ്ഥാനാര്ത്ഥിക്ക് നേരെ ആക്രമണം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ കരിംപൂരില് ബി.ജെ.പി സ്ഥാനാര്ത്ഥിക്ക് നേരെ ആക്രമണം. ബി.ജെ.പി സ്ഥാനാര്ത്ഥിയായ ജെയ് പ്രകാശ് മജുംദാറിനെ ഒരു സംഘം ആളുകള് കുറ്റിക്കാട്ടിലേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു. ആക്രമണത്തില് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ആക്രമണം നടത്തിയത് തൃണമൂല് പ്രവര്ത്തകരാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ ബി.ജെ.പി സ്ഥാനാര്ത്ഥി തെരഞ്ഞെടുപ്പ് സാഹചര്യം മോശമാക്കാന് ശ്രമിച്ചുവെന്ന് തൃണമൂല് കോണ്ഗ്രസും ആരോപിച്ചു.