കോട്ടയത്ത് മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ വീണ്ടും സമരാനുകൂലികളുടെ ആക്രമണം. ക്രൌണ്‍പ്ലാസയിലെ മുത്തൂറ്റ് ശാഖയിലെ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സുരക്ഷ നല്‍കാനെത്തിയ പൊലീസുകാര്‍ക്ക് നേരെയും കയ്യേറ്റം ഉണ്ടായി.
കോട്ടയം ക്രൌണ്‍ പ്ലാസയിലുള്ള മുത്തൂറ്റ് ശാഖയില്‍ നിന്ന് ജോലി കഴിഞ്ഞ് ജീവനക്കാര്‍ പുറത്തേക്ക് പോകവേയാണ് സമരാനുകൂലികളുടെ ആക്രമണം ഉണ്ടായത്. സുരക്ഷയ്ക്ക് വേണ്ടി വാനിലാണ് വനിതകളടക്കമുള്ള 8 ജീവനക്കാര്‍ വീട്ടിലേക്ക് പോകാന്‍ ഇറങ്ങിയത്. എന്നാല്‍ പുറത്ത് നിന്നിരുന്ന സമരാനുകൂലികള്‍ വാഹനം തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
ജീവനക്കാര്‍ മുന്‍കൂട്ടി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പൊലീസിന് നേരെയും കയ്യേറ്റം ഉണ്ടായെന്നാണ് ജീവനക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്തെ മൂന്ന് മുത്തൂറ്റ് ശാഖയിലെ വനിത ജീവനക്കാര്‍ക്ക് നേരെ ചീമുട്ടയേറടക്കം ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.