കോട്ടയത്തിൻ്റെ മനസിലും വിലക്കയറ്റം. വരുന്ന തെരെഞ്ഞെടുപ്പിൽ കോട്ടയത്തിന് നിർണായകം.കോട്ടയം മണ്ഡലത്തിൽ വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ. വർഗീയത -21ശതമാനം, അഴിമതി-26, വിലക്കയറ്റം- 29, തൊഴിലില്ലായ്മ- 2, രാഷ്ട്രീയം- 1, സ്ഥാനാർത്ഥി മികവ്- 21 എന്നിങ്ങനെയാണ് കണക്കുകൾ.
എന്നാൽ സംസ്ഥാന ഭരണവും കേന്ദ്രഭരണവും പ്രതിപക്ഷത്തിൻ്റെ പ്രവർത്തനവും കോട്ടയത്തിന് ശരാശരി. 24 മൂഡ് ട്രാക്കർ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. 40 ശതമാനം ശരാശരി അഭിപ്രായം സംസ്ഥാനത്തിനൊപ്പവും 30 ശതമാനം ശരാശരി അഭിപ്രായം കേന്ദ്രത്തിനൊപ്പവും 41 ശതമാനം ശരാശരി അഭിപ്രായം പ്രതിപക്ഷത്തിനൊപ്പവും നിന്നു.
29 ശതമാനം പേർ സംസ്ഥാന സർക്കാർ ഭരണം വളരെ മോശമെന്ന അഭിപ്രായക്കാരാണ്. മോശമെന്ന് 18 ശതമാനം പേർ പറയുമ്പോൾ ഏഴ് ശതമാനം പേർ മികച്ചതെന്നും രണ്ട് ശതമാനം പേർ വളരെ മികച്ചതെന്നും വിലയിരുത്തുന്നു. നാല് ശതമാനം പേർക്ക് അഭിപ്രായമില്ല.
28 ശതമാനം പേർ കേന്ദ്രഭരണം വളരെ മോശമെന്ന് വിലയിരുത്തുന്നവരാണ്. 15 ശതമാനം പേർ മികച്ചതെന്നും 19 ശതമാനം പേർ മോശമെന്നും അഭിപ്രായപ്പെടുന്നു. ഒരു ശതമാനം പേർ വളരെ നല്ലത് എന്ന അഭിപ്രായക്കാരാണ്. ഏഴ് ശതമാനം പേർക്ക് അഭിപ്രായമില്ല.
പ്രതിപക്ഷത്തിൻ്റെ പ്രവർത്തനം വളരെ മോശമെന്ന് 22 ശതമാനം പേരും നല്ലതെന്ന് 14 ശതമാനം പേരും പറയുന്നു. 22 ശതമാനം പേർ വളരെ മോശമെന്ന അഭിപ്രായക്കാരാണ്. 13 ശതമാനം പേർ മോശമെന്ന് പറയുമ്പോൾ 2 ശതമാനം പേർ വളരെ നല്ലതെന്ന് അഭിപ്രായപ്പെടുന്നു. 8 ശതമാനം പേർക്ക് അഭിപ്രായമില്ല.