Kerala

കോട്ടയത്ത് ഒതളങ്ങ കഴിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു

കോട്ടയം തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്.

ഇന്നലെ വൈകീട്ടാണ് പതിനെട്ട് വയസുള്ള പെൺകുട്ടികൾ ഒരുമിച്ച് ഒതളങ്ങ കഴിച്ച് ആത്മഹത്യ ചെയ്തത്. ഇവരുടെ സൗഹൃദത്തെ ചൊല്ലി വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടാണ് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

തലയോലപ്പറമ്പ് സ്വദേശിനി ഇന്ന് രാവിലെയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനി ആശുപത്രയിൽ തന്നെ ചികിത്സയിലാണ്. ഈ കുട്ടി പോക്‌സോ കേസിലെ ഇരയാണ്. നിലവിലെ ആത്മഹത്യയുമായി പോക്‌സോ കേസിന് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.