മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വാശിയേറിയ പോരാട്ടമാണ് കോട്ടയത്ത് നടക്കുന്നത്. മുന്ന് മുന്നണികളും കരുത്തരെ രംഗത്ത് ഇറക്കിയതോടെ തീപാറുന്ന പോരാട്ടമാണ് കോട്ടയത്ത് നടക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ വിജയം എങ്ങനെ സാധ്യമാകുമെന്ന കണക്ക് കൂട്ടലിലാണ് മുന്നണികള്‍.
യു.ഡി.എഫിന്റെ കോട്ടയാണ് കോട്ടയം. 7 നിയോജക മണ്ഡലങ്ങളില്‍ 5 യുഡിഎഫിനൊപ്പം. കഴിഞ്ഞ തവണ ജോസ്.കെ.മാണിയുടെ ഭൂരിപക്ഷം ഒരുലക്ഷത്തി ഇരുപതിനായിരം. എന്നാല്‍ ഇത്തവണ അത്ര എളുപ്പം യു.ഡി.എഫിന് വിജിയിക്കാന്‍ സാധിച്ചേക്കില്ല. മാണിയുടെ നിര്യാണം സഹതാപ വോട്ടായി മാറിയാൽ യു.ഡി.എഫിന് ഗുണം ചെയ്യും.
എന്നാല്‍ യു.ഡി.എഫിന്റെ അനുകൂല ഘടകങ്ങളെ സ്ഥാനാര്‍ത്ഥിയെയും പ്രചാരണ മികവ് കൊണ്ടും മറികടക്കാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്. വി.എന്‍ വാസവന് തന്നെ രംഗത്ത് ഇറങ്ങിയത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പി.സി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് എല്‍.ഡി.എഫ് പറയുന്നത്.
എന്നാല്‍ യു.ഡി.എഫിലേയും കേരള കോണ്‍ഗ്രസിലേയും പ്രശ്നങ്ങളും ശബരിമല ചര്‍ച്ച് ആക്ട് വിഷയങ്ങളില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് സ്ഥാനാർഥികളെ അട്ടിമറിച്ച് വിജയം നേടാന്‍ ഉതകുന്നതാണെന്നാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി പി.സി തോമസിന്റെ കണക്ക് കൂട്ടല്‍. മൂന്ന് മുന്നണികളും ശക്തമായി രംഗത്തിറങ്ങിയതോടെ തീപാറുന്ന പോരാട്ടമാണ് കോട്ടയത്ത് നടക്കുന്നത്. മതസാമുദായികസംഘടനകളുടെ നീക്കങ്ങളും കോട്ടയത്ത് നിര്‍ണ്ണായകമാണ്.