പ്രദേശത്തെ തീര്‍ഥാടന കേന്ദ്രമായി മാറിയ പളളിയെ സംരക്ഷിക്കാന്‍ ജാതിമതഭേദമന്യേ ആളുകളെത്തുമെന്ന് യാക്കോബായ പക്ഷം
കോടതി വിധി അനുസരിച്ച് കോതമംഗലം ചെറിയപളളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ പക്ഷം. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.
കോടതി ഉത്തരവിലൂടെ കഴിഞ്ഞ ദിവസം മുളന്തുരുത്തി പളളിയും ഓണക്കൂര്‍ പളളിയും ഏറ്റെടുത്ത പശ്ചാത്തലത്തില്‍ മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കോതമംഗലം ചെറിയപളളി എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന നിലപാടിലാണ് യാക്കോബായ പക്ഷം. പ്രദേശത്തെ തീര്‍ഥാടന കേന്ദ്രമായി മാറിയ പളളിയെ സംരക്ഷിക്കാന്‍ ജാതിമതഭേദമന്യേ ആളുകളെത്തുമെന്നും യാക്കോബായ പക്ഷം വ്യക്തമാക്കി.
കോവിഡിന്റെ മറവില്‍ പളളികളോരോന്നും എളുപ്പത്തില്‍ കൈക്കലാക്കാന്‍ ശ്രമിക്കുകയാണെന്നും യാക്കോബായ പക്ഷം ആരോപിച്ചു. കോവിഡ് പ്രോട്ടോകോള്‍ മറന്ന് വിശ്വാസികള്‍ പളളി ഏറ്റെടുക്കാനുളള അധികൃതരുടെ ശ്രമത്തെ ചെറുക്കുമെന്നും മതമൈത്രി സംരക്ഷണ സമിതി വ്യക്തമാക്കി.