കേരളത്തിലും കൊറോണ സ്ഥിരീകരിച്ചു. ചൈനയില്‍ നന്നുമെത്തിയ വിദ്യാര്‍ഥിക്കാണ് രോഗം. ചൈനയിലെ വൂഹാന്‍ യൂണിവെര്സിറ്റിയില് പഠിക്കുന്ന വിദ്യാര്‍ഥിക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേക സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ അടിയന്തിര യോഗം വിളിച്ചു.
Related News
കനത്ത മഴക്ക് സാധ്യത, ഒപ്പം ഇടിമിന്നലും… ജാഗ്രത നിര്‍ദേശങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്ത് കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നൽ – ജാഗ്രത നിർദേശങ്ങൾ കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ […]
സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ധ സമിതി
ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ആരോഗ്യ സര്‍വകലാശാലയില്‍ നിന്നുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പട്ടിക വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ആഗസ്ത് അവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയിലാകുമെന്നാണ് വിലയിരുത്തൽ. […]
കൊച്ചി ലഹരിമരുന്ന് വേട്ട; പിടിയിലായ വിദേശ പൗരന്മാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
കൊച്ചി നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള ലഹരിമരുന്ന് കടത്ത് കേസില്‍ ടാന്‍സാനിയന്‍ പൗരന് അഷ്റഫ് സാഫിയെയും സിംബാവെ പൗരത്വമുള്ള ഷാരോണ്‍ ചിക്ക്വാസെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനം. ഇരുവര്‍ക്കും ലഹരിമരുന്ന് നല്‍കിയത് ഒരേ സംഘമാണെന്നാണ് എന്‍സിബിയുടെ നിഗമനം. ഇരുവരെയും കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കത്തിലാണ് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. ജൂണ്‍ 19നാണ് കോടികള്‍ വില വരുന്ന മയക്കുമരുന്നുമായി ഷാരോണ്‍ ചിക്ക്വാസെ പിടിയിലായത്. ഇവരും അഷ്റഫ് സാഫിയും മയക്കുമരുന്ന് എത്തിച്ചത് കൊച്ചി, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ വില്പനയ്ക്ക് വേണ്ടിയായിരുന്നു. രണ്ടുപേരുടെയും കൈവശമുണ്ടായിരുന്നത് […]