India Kerala

‘റാണി’ വഴി ജോളിയുടെ എന്‍.ഐ.ടിയിലേക്ക് കടക്കാൻ പൊലീസ്

കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ ഉറ്റ കൂട്ടുകാരി റാണി വടകര റൂറൽ എസ്പി ഓഫീസിന്റെ മുന്നിലെത്തി. വെള്ളിയാഴ്ച രാവിലെ 9.20 ന് ഓട്ടോറിക്ഷയിൽ രണ്ട് പേർക്കൊപ്പമാണ് ഇവരെത്തിയത്. ഈ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ എസ്പി ഓഫീസിന്റെ പുറത്തുള്ള മരത്തിന്റെ ചുവട്ടിൽ ഒട്ടോറിക്ഷക്ക് അകത്ത് തന്നെയിരുന്നു. തലശ്ശേരിയിൽ നിന്നാണ് റാണി ഓട്ടം വിളിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ വ്യക്തമാക്കി.

9.55 ഓടെ ഇന്റലിജൻസ് ഡിവൈഎസ്പി ഇസ്മയിൽ എത്തി. വണ്ടിയിൽ നിന്ന് ഇറങ്ങിയ സമയത്ത് ഓട്ടോറിക്ഷയിലേക്ക് നോക്കി അവരെ വിളിച്ചു.ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്കൊപ്പം റാണി എസ് പി ഓഫീസിലേക്ക് ഓടിക്കയറി. ഇവരുടെ മൊഴിയെടുക്കൽ നടന്നുകൊണ്ടിരിക്കുകയാണ്

ജോളിയുടേയും റോയ് തോമസിന്റെയും മൂത്ത മകൻ റോമോയാണ് റാണിയിലേക്കുള്ള വഴി തുറന്നത്. അമ്മയുടെ ഫോണിലെ ഗ്യാലറിയിൽ റാണിയുമൊത്തുള്ള നിരവധി ഫോട്ടോകൾ കണ്ടെന്ന വിവരം റോമോ പറഞ്ഞയുടൻ തന്നെ പോലീസ് ഫോട്ടോയിൽ കാണുന്ന ആളെക്കുറിച്ച് അന്വേഷണം തുടങ്ങിയിരുന്നു.