സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക സമർപ്പണത്തോടെ കോന്നിയും തെരഞ്ഞെടുപ്പ് ആവേശത്തില്‍. ശബരിമല ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നത്.
മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികളും പ്രചാരണത്തിന് എത്തിയതോടെ ഇതുവരെ കാണാത്ത തിരഞ്ഞെടുപ്പു ആവേശത്തിലേക്ക് എത്തുകയാണ് കോന്നി. ഏഴ് പേരാണ് കോന്നിയിൽ നാമ നിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. ഇതിൽ രണ്ട് സ്വതന്ത്രരും രണ്ട് ഡമ്മി സ്ഥാനാർത്ഥികളും ഉൾപ്പെടുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം ആദ്യം നടത്താനായതും പ്രചാരണത്തിൽ സജീവമാകാൻ കഴിയുന്നതുമാണ് ഇടതു മുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്.
അടൂർ പ്രകാശിനെ സംസ്ഥാന നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതോടെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പ്രദേശിക തലത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായത് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്ക് കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയായി എത്തിയതോടെ എന്‍.ഡി.എയുടെ പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട് ലോക് സഭ തെരഞ്ഞെടുപ്പിലുണ്ടായ നേരിയ വോട്ടു വിത്യാസം കോന്നിയിൽ ഇത്തവണ മറികടക്കാനാകുമെന്നാണ് ബി.ജെ.പി കരുതുന്നത്.