കൊല്ലത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓച്ചിറ മഠത്തിൽ കാരായ്മ കിടങ്ങിൽ വീട്ടിൽ ഉദയൻ, ഭാര്യ സുധ എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം. ഓച്ചിറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Related News
നടിയെ അക്രമിച്ച കേസ്: വിചാരണ കോടതി മാറ്റത്തിനെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ
നടിയെ അക്രമിച്ച കേസിൽ വിചാരണകോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഓണം അവധിക്കായി കോടതി അടച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തുന്നത്. വിചാരണ എറണാകുളം സ്പെഷ്യൽ സി.ബി.ഐ കോടതിയിൽനിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജിയിൽ അടച്ചിട്ടമുറിയിലെ രഹസ്യവാദം നടക്കുന്നത്. കേസിൽ കോടതിമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിൽ കഴിഞ്ഞയാഴ്ച വാദം നടന്നിരുന്നു. നേരത്തെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് […]
മുസ്ലീം ലീഗിലെ നാല് എംഎൽഎമാർ സിറ്റിങ് സീറ്റിൽ മത്സരിക്കും
മുസ്ലീം ലീഗിലെ നാല് എം.എൽ.എമാർ സിറ്റിങ് സീറ്റിൽ മത്സരിക്കും. പാറക്കൽ അബ്ദുല്ല, ടി.വി ഇബ്രാഹിം, പി അബ്ദുൽ ഹമീദ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ മണ്ഡലം മാറില്ല. പി.വി അബ്ദുൽവഹാബ് മത്സരിക്കുന്നില്ലെങ്കിൽ ഏറനാട് പി.കെ ബഷീർ തുടരും. അഞ്ച് എം.എൽ.എമാരുടെ മണ്ഡലം ഏതെന്ന് തീരുമാനമായില്ല. കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ നിന്ന് മത്സരിച്ച എം.കെ മുനീർ ഇത്തവണ കൊടുവള്ളിയിൽ നിന്ന് മത്സരിക്കാനാണ് സാധ്യത.
ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഇന്ന് മുതല്‍ വീണ്ടും പരിശോധന; പിഴ വാങ്ങില്ല
ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഇന്ന് മുതല്‍ വീണ്ടും പരിശോധന.പിഴ ഈടാക്കുന്നത് മരവിപ്പിച്ചതോടെ നിയമലംഘനങ്ങള്‍ വര്‍ധിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്. പിഴ ഉദ്യോഗസ്ഥര്‍ വാങ്ങാതെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. കേന്ദ്ര നിയമപ്രകാരമുള്ള ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വാഹന പരിശോധന ഓണക്കാലത്ത് നിര്‍ത്തിവച്ചത്. എന്നാല്‍ പരിശോധന കുറച്ചതോടെ നിയമലംഘനങ്ങളുടെ എണ്ണവും കാര്യമായി വര്‍ധിച്ചു.ഹെല്‍മെറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയും യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടി.ഇതോടെയാണ് ഇന്ന് മുതല്‍ പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ഗതാഗത […]