Kerala

കൊല്ലം മരുന്നു സംഭരണ കേന്ദ്രത്തിലെ തീയണച്ചു; കത്തിനശിച്ചത് കോടികളുടെ മരുന്ന്

കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷനിലുണ്ടായ തീയണച്ചു. കോടികളുടെ മരുന്നാണ് തീപിടുത്തത്തിൽ കത്തിനശിച്ചത്. അഗ്നിബാധയിൽ 3 ബൈക്കുകളും കത്തിനശിച്ചു. മൂന്ന് ജില്ലകളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളാണ് തീയണച്ചത്. 10 കോടി രൂപയ്ക്ക് മുകളിൽ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്ത കെട്ടിടം ഗോഡൗണാക്കിയെന്നാണ് വിവരം. ഇക്കാര്യത്തിൽ മെഡിക്കൽ സർവീസ് കോർപറേഷന് വീഴ്ച സംഭവിച്ചു.

ശാരീരികാസ്വാസ്ഥ്യം ഉണ്ടായ 7 പേർ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുക ശ്വസിച്ച മറ്റ് രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.