കൊല്ലം പരവൂർ പുത്തൻകുളത്ത് കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് പേര് മരിച്ചു. ആന പരിപാലന കേന്ദ്രത്തിലെ പാപ്പാന്മാരായ രഞ്ജിത്ത്,ചന്തു എന്നിവരാണ് മരിച്ചത്. ഇവര് താമസിക്കുന്ന കെട്ടിടത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.
Related News
മാനത്ത് വിസ്മയക്കാഴ്ച; നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം തുടങ്ങി
ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം തുടങ്ങി. വടക്കന് കേരളത്തിലാണ് ഗ്രഹണം കൂടുതല് ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. കേരളത്തില് ആദ്യം ദൃശ്യമായത് കാസര്കോടാണ്. ഗ്രഹണം നഗ്നനേത്രങ്ങള് കൊണ്ട് നോക്കരുതെന്നാണ് മുന്നറിയിപ്പ്. രാവിലെ എട്ട് മണി മുതല് പതിനൊന്ന് വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. സൂര്യഗ്രഹണം നിരീക്ഷിക്കാന് സംസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങള് നടത്തിയിട്ടുണ്ട്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില് സൂര്യനും ഭൂമിക്കും ഇടയില് വരുന്ന സന്ദര്ഭങ്ങളുണ്ട്. ഇത്തരത്തില് നേര്രേഖപാതയില് വരുമ്പോള് സൂര്യനെ ചന്ദ്രന് മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല് ഭൂമിയില് […]
‘ഹൃദയത്തോട് ചേര്ത്ത് വെച്ചിരുന്ന ഒരാള്’; ഹൈദരാബാദിൽ നിന്നും കെ ജി ജോർജിനെ ഒരുനോക്ക് കാണാൻ മമ്മൂട്ടി എത്തി
ഹൈദരാബാദിൽ നിന്നും കെ ജി ജോർജിനെ ഒരുനോക്ക് കാണാൻ മമ്മൂട്ടി എത്തി. കെ.ജി ജോര്ജിന്റെ മരണവാര്ത്തയറിഞ്ഞ് ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനില് നിന്നായിരുന്നു മമ്മൂട്ടി കൊച്ചിയില് എത്തിയത്. (Mammotty visited K G George) കാക്കനാട്ടെ വയോജന കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള മൃതദേഹം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് രാത്രിയോടെ തന്നെ എത്തിചേര്ന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന പ്രത്യേക മുറിയിലെത്തി അന്തിമോപചാരം അര്പ്പിച്ചു. നഷ്ടമായത് ഗുരുതുല്യനായ വ്യക്തിയെയാണെന്നും മലയാള സിനിമയില് പുതിയ വഴി വെട്ടി തെളിച്ചു വന്ന വ്യക്തിയാണ് കെ.ജി ജോര്ജെന്നും മമ്മൂട്ടി പറഞ്ഞു. […]
ചരിത്രം തിരുത്തിക്കുറിച്ച് രണ്ടാം പിണറായി മന്ത്രിസഭ; മൂന്ന് വനിത മന്ത്രിമാര് ഇതാദ്യം
അടിമുടി മാറ്റവുമായി വരുന്ന രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രത്യേകതയില് ഒന്നാണ് വനിതാ മന്ത്രിമാരുടെ എണ്ണത്തിലെ വർധന. ആദ്യ പിണറായി മന്ത്രിസഭയില് രണ്ട് വനിതാ മന്ത്രിമാരാണ് ഉണ്ടായിരുന്നതെങ്കിലും ഇത്തവണ 50 ശതമാനം കൂടി പ്രാതിനിധ്യം ഉയരും. പുതിയ ടീമും പുതിയ കാഴ്ചപ്പാടുകളുമാണ് പിണറായി വിജയന്റെ കണക്ക് കൂട്ടലുകള്. ആദ്യമായി മൂന്ന് വനിതാ മന്ത്രിമാര് മന്ത്രിസഭയുടെ ഭാഗമാകുമ്പോള് വനിതാ പ്രാതിനിധ്യം ഉയരും. കഴിഞ്ഞ തവണ കൈയടി നേടിയ കെകെ ശൈലജ പുറത്താകുന്നതിന്റെ പേരിലെ വിമര്ശനങ്ങളെക്കൂടി ഇങ്ങനെ മറികടക്കാം. മൂന്നില് രണ്ട് […]