എന്‍.എസ്.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്‍.എസ്.എസ് വട്ടിയൂര്‍കാവില്‍ ജാതി പറഞ്ഞ് നഗ്നമായി വോട്ടുപിടിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിരീക്ഷണം ശരിയായാണെന്നും കോടിയേരി പറഞ്ഞു.
Related News
താപനില ഉയരുന്നു, ജാഗ്രത പാലിക്കണം: ചൂട് കൂടുതല്‍ കോട്ടയത്തും ആലപ്പുഴയിലും
സംസ്ഥാനത്ത് പലയിടങ്ങളിലും അന്തരീക്ഷ ഊഷ്മാവില്‍ സാരമായ വര്‍ധന. ഇന്നലത്തേതില്‍ നിന്ന് രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചപോലെ കേരളത്തില്‍ പലയിടങ്ങളിലും ദിനാന്തരീക്ഷ താപനില ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ 35.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ആലപ്പുഴയിലെ താപനിലയെങ്കില്‍ ഇന്നത് 2.2 ഡിഗ്രി ഉയര്‍ന്ന് 38 ഡിഗ്രി സെല്‍ഷ്യസ് ആയി. കോട്ടയത്താണ് സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 38.5 ഡിഗ്രി സെല്‍ഷ്യസ്. […]
ഉയർന്ന തിരമാലയ്ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രതാനിര്‍ദേശം
കേരള തീരത്ത് മാർച്ച് 7 രാത്രി 11.30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ഇന്ത്യ-ഖത്തർ ‘എയർ ബബിൾ’ ധാരണയായി; ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്രാനുമതി
ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് വന്ദേഭാരത്, ചാര്‍ട്ടേര്‍ഡ് സർവീസുകൾ നടത്താം കോവിഡ് സാഹചര്യത്തിൽ നിയന്ത്രിതമായി യാത്രക്കാരെ അനുവദിക്കുന്നതിൽ ഇന്ത്യ-ഖത്തർ ധാരണയായി. ഇതനുസരിച്ചുള്ള എയർ ബബിൾ ധാരണ പത്രം ഇന്ത്യൻ സിവിൽ ഏവിയേഷൻ പുറത്തിറക്കി. ഇതോടെ ഖത്തർ വിസയുള്ള ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം. ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് വന്ദേഭാരത് സർവീസുകളും ചാര്‍ട്ടേര്‍ഡ് സർവീസുകളും നടത്താൻ ഇതോടെ അനുമതിയായി.