മരടില് സുപ്രിം കോടതിവിധി നടപ്പിലാക്കാനുള്ള ബാധ്യത സര്ക്കാറിനുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് .മാനുഷിക പരിഗണന നൽകണം.എത്ര തുകയ്ക്കാണോ ഉടമകള് വാങ്ങിയത് ആ തുക കെട്ടിട നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണം. സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും കോടിയേരി പ്രതികരിച്ചു.
Related News
കനത്ത മഴ തുടരുന്നു; എറണാകുളത്ത് വെള്ളക്കെട്ട്, നാല് ജില്ലകളില് യെല്ലോ അലര്ട്ട്
സംസ്ഥാനത്ത് പരക്കെ കനത്ത മഴ.നാല് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര് ജില്ലകളിലാണ് യെല്ലോ അലര്ട്ട്. സംസ്ഥാനത്ത് പരക്കെ കനത്ത മഴ.എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളില് ഇന്നലെ രാത്രി മുതല് ശക്തമായ മഴ തുടരുകയാണ്. ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂര്,തിരുവനന്തപുരം ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. കൊച്ചി നഗരത്തിന് സമീപമുള്ള ഉദയ കോളനി, കമ്മട്ടിപ്പാടം ,പെരുമ്പടപ്പ് പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. തിരുവനന്തപുരം ജില്ലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. […]
തൃക്കാക്കര പിടിക്കാന് ആഞ്ഞുതുഴഞ്ഞ് മുന്നണികള്; കെ വി തോമസ് ഇന്ന് ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങും
മുഖ്യമന്ത്രി പിണറായി വിജയന് കൂടി എത്തിയതോടെ തൃക്കാക്കരയില് ഇടത് ക്യാമ്പ് പൂര്ണ സജ്ജമാണ്. കെ വി തോമസ് ഇന്ന് എല്ഡിഎഫ് സ്ഥാനാര്ഥിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങും. തെരഞ്ഞെടുപ്പ് കണ്വെന്ഷനുകളിലാണ് എന്ഡിഎയും യുഡിഎഫും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാവിലെ ഏഴു മണിക്കാണ് ഇടതു സ്ഥാനാര്ഥി ഡോ.ജോ ജോസഫിന്റെ പ്രചാരണമാരംഭിക്കുക. വീട് കയറി വോട്ട് പിടിക്കാന് ജോയ്ക്കൊപ്പം തോമസ് മാഷുമുണ്ടാകും. സഭാ വോട്ടുകള് ഉറപ്പിക്കാനുള്ള ഉത്തരവാദിത്തവും കെ വി തോമസിന് തന്നെ. ആരും കൂടെയില്ലെന്നു ആവര്ത്തിക്കുമ്പോഴും ഇടത് ക്യാമ്പിലെ മുതിര്ന്ന കോണ്ഗ്രസ് നേതാവിന്റെ […]
കൊല്ലത്ത് പൊലീസ് അർധരാത്രി വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന് പരാതി
കൊല്ലം പരവൂരിൽ പൊലീസ് അർധരാത്രി വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന് പരാതി. തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിലെ പ്രതിയുടെ വീട്ടിലാണ് പൊലീസ് അതിക്രമം നടന്നതായി പരാതി. വനിതാ പൊലീസില്ലാതെയാണ് അര്ധരാത്രി പൊലീസ് എത്തിയതെന്നും പരാതിയുണ്ട്.