തെരഞ്ഞെടുപ്പ് കാലത്ത് വേറെ വിഷയങ്ങള് ഇല്ലാത്തതിനാലാണ് പി.എസ്.സി തട്ടിപ്പും മാര്ക്ക് ദാനവും പോലുള്ള വിഷയങ്ങള് രമേശ് ചെന്നിത്തല ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇക്കാര്യത്തില് എന്തെങ്കിലും ക്രമവിരുദ്ധമായി നടന്നിട്ടുണ്ടെങ്കിൽ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. അത്തരം പരിശോധനകൾ നടത്തുന്നതിൽ ആർക്കും പരാതിയില്ലെന്നും കോടിയേരി പറഞ്ഞു.
Related News
കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ബംഗളൂരുവില് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബംഗളൂരു കോർപറേഷൻ. കേരളത്തിലെ ഉയർന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് തീരുമാനത്തിന് പിന്നിൽ. 72 മണിക്കൂറിന് മുൻപെടുത്ത ആര് ടി – പി.സി.ആര് പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്. സ്വകാര്യ കമ്പനികൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയവർക്ക് ഇത് സംബന്ധിച്ചു ബംഗളൂരു കോർപറേഷൻ നിർദേശം നൽകി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവർ പരിശോധനക്ക് വിധേയരായി പരിശോധന ഫലം വരുന്നത് വരെ ക്വോറന്റൈനിൽ കഴിയണമെന്നും ബംഗളൂരു കോർപറേഷൻ വ്യക്തമാക്കി.
പൊലീസുകാരന്റെ മരണം: മുൻ ഡെപ്യൂട്ടി കമാന്ഡന്റ് അറസ്റ്റില്
പാലക്കാട് എ.ആര് ക്യാംപിലെ പൊലീസുകാരന് കുമാറിന്റെ മരണത്തില് കല്ലേക്കാട് എ.ആര് ക്യാംപ് മുൻ ഡെപ്യൂട്ടി കമാന്ഡന്റ് എല് സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് അറസ്റ്റ്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്ന്നാണ് കുമാര് ആത്മഹത്യ ചെയ്തെന്ന് നേരത്തെ കുടുംബം പരാതിപ്പെട്ടിരുന്നു.
പ്രതിഷേധങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രണബ് മുഖർജി
സമാധാന പ്രതിഷേധങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ഡൽഹിയിൽ ആദ്യ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുകുമാർ സെൻ അനുസ്മരണ ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു പ്രണബ്. വിയോജിപ്പുകളിൽ കൂടി ജനാധിപത്യം അഭിവൃദ്ധിപ്പെടുമെന്ന് പറഞ്ഞ പ്രണബ് മുഖര്ജി അമിത ആത്മവിശ്വാസം സ്വേച്ഛാധിപത്യ പ്രവണതകളെ ശക്തിപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി. പൗരത്വ നിയമത്തേയോ പൗരത്വ രജിസ്റ്ററിനേയോ നേരിട്ട് പരാമർശിച്ചില്ലെങ്കിലും യുവാക്കൾ ഭരണഘടനയിൽ വിശ്വാസമർപ്പിക്കുന്നത് കാണുന്നത് ഉത്സാഹമുണ്ടാക്കുന്നതായും മുൻ രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി വലിയ തോതിൽ യുവാക്കളടക്കമുള്ളവർ തെരുവിൽ പ്രതിഷേധിക്കുകയാണ്. അവരുടെ […]