Kerala

കേരളത്തിലെ മാധ്യമങ്ങളുടെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് കോടിയേരി ബാലകൃഷ്ണന്‍

മാധ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. സര്‍ക്കാരിന്‍റെ വികസനപദ്ധതികൾ ചർച്ച ചെയ്യാതിരിക്കാൻ ശ്രമിക്കുന്നവെന്നും വികസന അജണ്ടയിൽ നിന്നും പിന്നോട്ട് വലിക്കാൻ ശ്രമിക്കുന്നതായും കോടിയേരി ആരോപിച്ചു. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും കോടിയേരി കുറ്റപ്പെടുത്തി. നിരന്തരം വിവാദങ്ങളാണ് മാധ്യമങ്ങള്‍ ചർച്ച ചെയ്യുന്നത്.

ഇടത് വിരോധം സൃഷ്ടിക്കുക എന്ന നിലപാടാണ് മാധ്യങ്ങൾ ചെയ്യുന്നത്. ജനജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെന്നും കോടിയേരി. കേരളത്തെ കൊലക്കളമാക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നുവെന്നും നാല് മാസത്തിനിടെ നാലാമത്തെ സി പി എം പ്രവർത്തകനെയാണ് കൊന്നതെന്നും കോടിയേരി. സിപിഎം പ്രവർത്തകർ സംയമനം പാലിക്കാക്കണം. ഇടത് സർക്കാരിന്‍റേത് സമാനതകളില്ലാത്ത വികസന പ്രവർത്തനമാണെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.