ഉപതെരഞ്ഞെടുപ്പില്‍ വോട്ടു കച്ചവട ആരോപണം സജീവമാക്കി എല്‍.ഡി.എഫും യു.ഡി.എഫും. ശബരിമല കര്‍മസമിതി വഴി ആര്.എസ്.എസുമായി യു.ഡി.എഫ് അവിശുദ്ധ ബന്ധമുണ്ടാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കോന്നിയിലും വട്ടിയൂര്‍ക്കാവിലും യു.ഡി.എഫും ബി.ജെ.പിയും വോട്ടു കച്ചവടം നടത്തുമെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.
യു.ഡി.എഫിനെ തോൽപിക്കാൻ സി.പി.എമ്മും ബി.ജെ.പിയും കൈകോർക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. വോട്ടുകച്ചവടത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത് വിഡ്ഢിത്തമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. പാലായിൽ യു.ഡി.എഫും ബി.ജെ.പിയും വോട്ട് കച്ചവടം നടത്തി. ഇല്ലെങ്കിൽ എൽ.ഡി.എഫ് പതിനായിരം വോട്ടിന് ജയിക്കുമായിരുന്നുവെന്നും മണി തിരുവനന്തപുരത്ത് പറഞ്ഞു.