ഡൽഹിയിലെ സമരത്തിനായി എൽഡിഎഫ് യോഗം ചേർന്ന് തീരുമാനമെടുത്ത ശേഷമാണ് യുഡിഎഫിനെ അറിയിച്ചത്. ഇതിൽ യുഡിഎഫിന് അതൃപ്തിയുണ്ട്. എൽഡിഎഫിന്റെ നയ സമീപനങ്ങളുടെ ഫലമായാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. ഒരുവശത്ത് കേന്ദ്രസർക്കാരിന്റെ അവഗണനയും മറ്റൊരു വശത്ത് സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും. ഈ രണ്ടു കൂട്ടരും ചേർന്ന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിലാണ് വിട്ടുനിക്കലെന്ന് അദ്ദേഹം പറഞ്ഞു
മോദി അധികാരത്തിൽ എത്തിയത് മുതൽ കേരളത്തിനോടുള്ള അവഗണനയ്ക്ക് എതിരെ തങ്ങൾ പ്രതിഷേധം നടത്തുന്നു. കർണാടക സർക്കാർ കേരളത്തിന് നൽകിയ പിന്തുണയിൽ തെറ്റില്ല.പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രo കാണിക്കുന്ന അവഗണന വ്യക്തമാണ്.ബിജെപി ഭരിക്കുന്ന ഇടങ്ങളിൽ വാരിക്കോരി പണം കൊടുക്കുന്നു. കേരളത്തിനെ സംബന്ധിച്ച കേന്ദ്ര അവഗണനയ്ക്ക് പുറമെ സർക്കാരിന്റെ പരാജയവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന് തങ്ങൾ കൊടുക്കുന്നത് പ്രശ്നാതീത പിന്തുണയാണ്.സംസ്ഥാനത്തിന് കേന്ദ്രസർക്കാരിൽ നിന്നും നീതി ലഭിക്കണം. കേരള സർക്കാരിന്റെ ഭരണവും ശരിയായ ദിശയിൽ ആയിരിക്കണം.മുഖ്യമന്ത്രി കേരളത്തിലെ യുഡിഎഫ് എംപിമാരെ നേരിൽ കാണാൻ തയ്യാറല്ലെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.