കൊച്ചിയിൽ പൊലീസ് വാഹന പരിശോധന ഇന്നും തുടരും. ഇന്നലെ നടത്തിയ പരിശോധനയിൽ 103 കേസുകൾ രജിസ്റ്റർ ചെയ്തു. 614 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പൊലീസ് ശുപാർശ നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. സ്വകാര്യ ബസുകളുടെ നിയമലംഘനം അറിയിക്കാൻ വാഹനങ്ങളിൽ ടോൾ ഫ്രീ നമ്പറുകൾ പതിക്കും. കോടതി നിർദേശ പ്രകാരമാണ് സ്വകാര്യ ബസ്സുകളിൽ പൊലീസ് സ്റ്റിക്കർ പതിക്കുന്നത്.
Related News
നാളത്തെ പണിമുടക്കിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
നാളത്തെ പണിമുടക്കിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകൾ തുറക്കുന്നതിന് സർക്കാർ സഹകരണമുണ്ടാകണം, വ്യാപാരികളെ ബാധിക്കാത്ത വിഷയത്തിൽ പ്രതിഷേധത്തിനില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസറുദ്ദീന്‍ പറഞ്ഞു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിക്കുന്നത്. തൊഴിലാളികളുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ പ്രവേശനാനുമതി
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ പ്രവേശനാനുമതി. വെർച്വൽ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക. കർശന നിയന്ത്രണങ്ങളോടെയാണ് ഗുരുവായൂരിൽ ഭക്തരെ പ്രവേശിപ്പിക്കുക. ഒരു ദിവസം 300 പേർക്കാണ് വെർച്വൽ ക്യൂ വഴി അനുമതി ഉണ്ടാകുക. എന്നാൽ ഭക്തർക്ക് നാലമ്പലത്തിനകത്തത് പ്രവേശനം ഉണ്ടാകില്ല. നാളെ മുതൽ കല്യാണത്തിനും അനുമതി നൽകിയിട്ടുണ്ട്. ഒരു കല്യാണത്തിന് പത്ത് പേർക്കായിരിക്കും പ്രവേശനം അനുവദിക്കുക. വിഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കും. എന്നാൽ ഒരു ദിവസം എത്ര വിവാഹങ്ങൾ അനുവദിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നാളെ […]
ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മാധ്യമ പ്രവര്‍ത്തകരായ പിജി സുരേഷ് കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം പ്രസ്ക്ളബില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന ടി.പി സെന്‍കുമാറിന്റെ പരാതിയിലാണ് കേസ്. മാധ്യമപ്രവര്‍ത്തകരായ പിജി സുരേഷ് കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെ ഗൂഡാലോചന, കൈയ്യേറ്റം ചെയ്യല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കന്റോണ്ഡമെന്റ് പൊലീസാണ് കേസെടുത്തത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. നേരത്തെ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ ടിപി […]