കൊച്ചി കോർപ്പറേഷൻ പരിധിയിലെ വിവിധ റോഡുകൾ തകർന്നതോടെ ദുരിതയാത്രയിലാണ് കൊച്ചി നിവാസികൾ. പൈപ്പിടാൻ വാട്ടർ അതോറിറ്റി കുത്തി പൊളിച്ചതും മഴയിൽ തകർന്നതുമായ റോഡുകളാണ് അറ്റകുറ്റപ്പണി കാത്ത് കിടക്കുന്നത്. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് ഓണത്തിന് മുമ്പ് പണികൾ പൂർത്തിയാക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു
വാട്ടർ അതോറിറ്റിയുടെ പണികൾ പലതും പാതിവഴിയിലാണ്. അതിനാൽ അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്ത റോഡുകളാണ് അധികവും. മഴയിൽ തകർന്ന റോഡുകളും കുറവല്ല. വാട്ടർ അതോറിറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മഴ മാറി നിന്നാൽ അറ്റകുറ്റപ്പണി വേഗത്തിലാക്കുമെന്നും കോർപ്പറേഷൻ പൊതുമരാമത്ത് സമിതി ചെയർമാൻ പറഞ്ഞു. അതോറിറ്റിയും കോർപറേഷനും തമ്മിലുള്ള തർക്കം മുറുകുമ്പോൾ ജനങ്ങളുടെ ദുരിതയാത്ര തുടരുകയാണ്.