Kerala

കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ റിമാൻഡിലായ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ നാലു പ്രതികളെയും ഒരാഴ്ചത്തേയ്ക്കെങ്കിലും കസ്റ്റഡിയിൽ വേണമെന്നായിരിക്കും പൊലീസിന്റെ ആവശ്യം. 

പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം തേവരയിലെ ബാറിലടക്കം തെളിവെടുപ്പു നടത്തും. ബലാത്സംഗം,ഗൂഡാലോചന,തട്ടിക്കൊണ്ടുപോകൽ എന്നിവയാണ് പ്രതികൾക്കെതിരായ വകുപ്പുകൾ. എക്സൈസ് വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് ഡാൻസ് ബാറെന്ന രീതിയിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബാറിനെതിരെ കേസെടുത്തിട്ടുണ്ട്. ബാറിൽ രാസലഹരിമരുന്നുപയോഗം നടന്നോയെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമയിക്കുകയാണ്.