പുതുവർഷം പ്രമാണിച്ചു കൊച്ചി മെട്രോ റെയിൽ സർവീസുകൾ പുലർച്ചെ വരെ നീട്ടി. ഇന്ന് രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന സർവീസ് ജനുവരി 1 നു പുലർച്ചെ ഒന്നു വരെയുണ്ടാവും. പുതുവർഷ ദിനത്തിൽ രാവിലെ 6 നു പതിവു സർവീസ് തുടങ്ങി 2നു പുലർച്ചെ 1.30 ന് അവസാനിക്കും. 2നു രാവിലെ 6 മുതൽ രാത്രി 10 വരെ പതിവുപോലെയാണു സർവീസ്. 3 ന് രാവിലെ 5 നു സർവീസ് ആരംഭിക്കും. 3, 4, 5 തിയതികളിൽ ആലുവയിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11.10നും തൈക്കൂടത്തുനിന്നുള്ള അവസാന സർവീസ് 11 നും പുറപ്പെടും.
Related News
വെള്ളം തീര്‍ന്ന് ജലപീരങ്കി; എസ്ഐയുടെ ലാത്തിയും കാണാനില്ല; പ്രതിഷേധം ആളിക്കത്തിച്ച് കോണ്‍ഗ്രസും സംയമനം കൈവിടാതെ പൊലീസും
കരിങ്കൊടി കാണിച്ച കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ സംസ്ഥാന വ്യാപകം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളടക്കം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ബാരിക്കേഡുകള്‍ കയര്‍ കെട്ടി പ്രതിഷേധക്കാര്‍ ബാരിക്കേഡിന്റെ നിയന്ത്രണമേറ്റെടുത്തു. അതിനിടെ പൊലീസിന്റെ ജലപീരങ്കിയിലെ വെള്ളം തീര്‍ന്നതോടെ ജലപീരങ്കി പ്രയോഗം അവസാനിച്ചു. എസ്ഐയുടെ ലാത്തിയും കാണാനില്ല. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്. എത്ര പ്രകോപനമുണ്ടായാലും പ്രവര്‍ത്തകരോട് സംയമനം കൈവിടാതെയാണ് നിലവില്‍ പൊലീസ് […]
കോവിഡ് 19; ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കും, പൊതുപരിപാടികള്‍ റദ്ദാക്കും
കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. മാര്‍ച്ചിലെ സര്‍ക്കാരിന്റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി. അംഗന്‍വാടി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ഒഴിവാക്കി അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്കും അവധി നല്കാന് തീരുമാനം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് അവശ്യസാധനങ്ങള്‍ സര്‍ക്കാര്‍ നല്‍കും. എസ്.എസ്.എല്‍.സി,ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല. ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
സംസ്ഥാനത്ത് മഴ തുടരും, 9 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 22 വരെ മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മലയോര മേഖലകളിലും ലക്ഷദ്വീപിലും മഴ മുന്നറിയിപ്പുണ്ട്. അതേസമയം രണ്ടു ദിവസമായി തുടരുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 21 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പൊലിസ് കോൺസ്റ്റബിൾ തസ്തികയുടെ കായികക്ഷമതാ പരീക്ഷയും ശാരിരിക അളവെടുപ്പും പ്രതികൂല കാലാവസ്ഥയെ […]