മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി നല്കിയ അന്ത്യശാസനത്തിന്റെ കാലാവധി ഇന്നവസാനിക്കും. നഗരസഭയുടെ ഒഴിപ്പിക്കല്‍ നടപടി ചോദ്യം ചെയ്ത് ഫ്ലാറ്റുടമ ഇന്നലെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. വിധിക്ക് ശേഷം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട് നഗരസഭ ഇന്നലെ തന്നെ സര്‍ക്കാറിന് സമര്‍പ്പിച്ചു.
സര്‍വകക്ഷി തീരുമാന പ്രകാരം സര്‍ക്കാര്‍ കോടതിയെ വീണ്ടും സമീപിക്കുമ്പോള്‍ തങ്ങള്‍ക്കനുകൂലമായ നിലപാട് കോടതി സ്വീകരിക്കും എന്ന പ്രതീക്ഷ മാത്രമാണ് ഫ്ലാറ്റുടമകള്ക്കുള്ളത്. ഈ മാസം 20തിനകം ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കി 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം എന്നാണ് സുപ്രിം കോടതി അന്ത്യശാസനം നല്‍കിയത്. വിധി നടപ്പിലാക്കാതെ ചീഫ് സെക്രട്ടറി ഹാജരാവുമ്പോള്‍ കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഫ്ലാറ്റുടമകളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. അതേസമയം സര്ക്കാന് നിര്‍ദ്ദേശ പ്രകാരം മാത്രമേ തുടര്‍നടപടി സ്വീകരിക്കു എന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.
നഗരസഭയുടെ ഒഴിപ്പിക്കല്‍ നടപടി ചോദ്യംചെയ്ത് ഫ്ലാറ്റുടമ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധിക്ക് ശേഷം സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മരട് നഗരസഭ ഇന്നലെ സര്‍ക്കാറിന് സമര്‍പ്പിച്ചു. ഫ്ലാറ്റ് പൊളിക്കാന്‍ താല്പര്യം അറിയിച്ച 13 കമ്പനികളില്‍ നിന്ന് ആരില്‍ നിന്നെല്ലാം ടെണ്ടര്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാറില്‍ നിന്നും വിദഗ്ദരില്‍ നിന്ന് അഭിപ്രായം സ്വീകരിച്ച ശേഷമേ തീരുമാനമെടുക്കു എന്നും നഗരസഭ വ്യക്തമാക്കുന്നു.