കെ.എം ഷാജി എം.എൽ.എയുടെ ഭാര്യക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്. ഭൂമി കയ്യേറി വീട് നിർമിച്ചതിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് കാണിച്ചാണ് നോട്ടീസ്. വേങ്ങേരി വില്ലേജിലെ ഭൂമിയിൽ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് കോർപ്പറേഷന്റെ നടപടി. 17ന് ഹാജരാകാനാണ് നിർദേശം. കെ.എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീട് ഭാര്യയുടെ പേരിലുള്ള ഭൂമിയിലാണ്. ഇതിന്റെ നിര്‍മാണം അനധികൃതമാണെന്ന് നേരത്തെ കോര്പ്പറേഷന് കണ്ടെത്തിയിരുന്നു. ഇതിന്റെ ക്രമവത്കരണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളുടെ ഭാഗമായിട്ടാണ് നോട്ടീസയച്ചിരിക്കുന്നത്.
Related News
ഹിജാബ് വിധി; കർണാടകയിൽ ഇന്ന് ബന്ദ്
ഹിജാബ് വിധിയിൽ പ്രതിഷേധിച്ച് കർണാടകയിൽ ഇന്ന് വിവിധ മുസ്ലിം സംഘടനകളുടെ ബന്ദ്. ബന്ദ് രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ്. പ്രശ്നബാധിത മേഖലകളിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിന് കര്‍ണാടകയിലെ പ്രധാന പത്ത് മുസ്ലിം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. സമാധാനപരമായാണ് ബന്ദ് നടത്തുകയെന്ന് ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദ് പറഞ്ഞു. ബന്ദിൻ്റെ ഭാഗമായി പ്രകടനമോ പ്രതിഷേധ റാലികളോ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഹിജാബ് […]
സംരംഭകർക്ക് കെെത്താങ്ങാകാന്‍ വായ്പ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്കയുമായി യോജിച്ച് 4 % പലിശയിൽ വായ്പ ലഭ്യമാകും. സംരംഭകർക്കായി പുതിയ വായ്പ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. ഏഴ് ശതമാനം പലിശയിൽ 50 ലക്ഷം രൂപ വരെ വായ്പ നൽകും. ഉടനടി വായ്പ ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. പദ്ധതി ഈ മാസം 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയും മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയാണ് കെ.എഫ്.സി യിലൂടെ നടപ്പാക്കുന്നത്. പ്രതിവർഷം 1000 പുതിയ സംരംഭകരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി […]
മോദിയെ വീഴ്ത്തിയെ പടികള്‍ പൊളിച്ചുപണിയാനൊരുങ്ങി യുപി സര്‍ക്കാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിവീണ ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള അടല്‍ ഘട്ടിന്റെ പടി പൊളിച്ചു പണിയാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കഴിഞ്ഞ ആഴ്ചയാണ് ഗംഗാ നദിയിലെ ജലത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിനായുള്ള ജലയാത്രയ്ക്ക് ശേഷം മടങ്ങുന്നതിനിടെ മോദി പടിക്കെട്ടില്‍ തട്ടി വീണത്. പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ഗംഗാ സമിതിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കാനായി പോയതായിരുന്നു അദ്ദേഹം. അടല്‍ ഘട്ടിലെ പടികളിലൊന്നിന്റെ ഉയരം ക്രമം വിട്ടാണെന്നും കടവില്‍ പൂജ ചെയ്യാനെത്തുന്നവര്‍ക്ക് ഇരിക്കുന്നതിനാണ് അങ്ങനെ നിര്‍മിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. മുമ്ബും പല സന്ദര്‍ശകരും വീണിട്ടുള്ള […]