Kerala Latest news

തിരിച്ചു കിട്ടിയ പണത്തേക്കാൾ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയായാണ് വിധി; കെ.എം.ഷാജി

വിജിലൻസ് പിടിച്ചെടുത്ത പണം വിട്ടു നൽകാനുള്ള ഹൈക്കോടതി ഉത്തരവ് തനിക്കെതിരായ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയെന്ന് കെ.എം.ഷാജി. ഹൈക്കോടതിയിൽ നിന്നും ലഭിച്ച വിധി ഏറെ സന്തോഷം തരുന്നുണ്ട്.(km shaji fb post on high court order)

കെട്ടിച്ചമച്ച ഒരു കേസ് കൂടിപൊളിഞ്ഞിരിക്കുന്നു. വ്യക്തിപരമായ സന്തോഷത്തിനപ്പുറം, ഈ കേസിന്റെ പേരിൽ പ്രയാസപ്പെടേണ്ടി വന്ന പ്രിയപ്പെട്ട പ്രവർത്തകരുടെ ആഹ്ളാദ നിമിഷം കൂടിയാണിത്. തിരിച്ചു കിട്ടിയ പണത്തേക്കാൾ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയായാണ് ഈ വിധിയെ കാണുന്നതെന്നും ഷാജി ഫേസ്ബുക്കിൽ കുറിച്ചു.

രാഷ്ട്രീയ വിയോജിപ്പുകൾ പറയുന്നവരെ കള്ള കേസിൽ കുരുക്കി അകത്താക്കാമെന്ന വ്യാമോഹങ്ങൾക്കെതിരായി നീതിയുടെ വിജയമാണിത്. പ്രതിസന്ധികളെ നേരിട്ട സന്ദർഭങ്ങളിൽ കൂടെ നിന്ന നേതാക്കൾക്കും സഹപ്രവർത്തകർക്കും നന്ദിയെന്നും കെ എം ഷാജി കുറിച്ചു.

കെ എം ഷാജി ഫേസ്ബുക്കിൽ കുറിച്ചത്

ബഹുമാനപ്പെട്ട
ഹൈക്കോടതിയിൽ നിന്നും ലഭിച്ച വിധി ഏറെ സന്തോഷം തരുന്നുണ്ട്.
കെട്ടിച്ചമച്ച ഒരു കേസ് കൂടിപൊളിഞ്ഞിരിക്കുന്നു.
വ്യക്തിപരമായ സന്തോഷത്തിനപ്പുറം,
ഈ കേസിന്റെ പേരിൽ പ്രയാസപ്പെടേണ്ടി വന്ന പ്രിയപ്പെട്ട പ്രവർത്തകരുടെ ആഹ്ലാദ നിമിഷം കൂടിയാണിത്.
തിരിച്ചു കിട്ടിയ പണത്തേക്കാൾ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയായാണ് ഈ വിധിയെ കാണുന്നത്.
രാഷ്ട്രീയ വിയോജിപ്പുകൾ പറയുന്നവരെ കള്ള കേസിൽ കുരുക്കി അകത്താക്കാമെന്ന വ്യാമോഹങ്ങൾക്കെതിരായി നീതിയുടെ വിജയമാണിത്.
പ്രതിസന്ധികളെ നേരിട്ട സന്ദർഭങ്ങളിൽ കൂടെ നിന്ന നേതാക്കൾക്കും സഹപ്രവർത്തകർക്കും നന്ദി.
ഈ നിയമപോരാട്ടത്തിൽ ഏറെസഹായിച്ചവരിൽ ചില പേരുകൾ ഈ സന്ദർഭത്തിൽ പറയാതിരിക്കാനാവില്ല.
അഡ്വ.ഹാരിസ് ബീരാൻ, അഡ്വ.കെ.പി.മുനാസ്.
സഹോദര തുല്യരാണവർ.
ബഹു .ഹൈക്കോടതിയിൽ ഈ കേസിൽ ഹാജരായത് പ്രിയ സുഹൃത്തായ അഭിഭാഷകൻ ബാബു എസ് നായരാണ്.
നീതി ലഭ്യമാവാൻ
നിയമത്തിൻ്റെ സാധ്യതകൾ കണ്ടെത്താനും കൃത്യവും വ്യക്തവുമായി അവതരിപ്പിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്.
ആ പരിശ്രമങ്ങൾ വിലമതിക്കാനാവത്തതാണ്.
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
ഈ വിഷയത്തിൽ നിങ്ങൾ പറയുന്ന / എഴുതുന്ന വാക്കുകൾ
എനിക്ക് വേണ്ടിയാണെങ്കിലും അവയിൽ സ്വേഛാധിപതികൾക്കെതിരായ രാഷ്ട്രീയ നിലപാട് കൂടിയുണ്ട്.